ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത്തെ ചിത്രം 'വാലാട്ടി' ; പേരുപോലെ തന്നെ താരങ്ങൾക്കും പ്രത്യേകതയുണ്ട്

നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു പണിക്കർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

News18 Malayalam | news18-malayalam
Updated: July 27, 2020, 10:39 PM IST
ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത്തെ ചിത്രം 'വാലാട്ടി' ; പേരുപോലെ തന്നെ താരങ്ങൾക്കും പ്രത്യേകതയുണ്ട്
valatti movie
  • Share this:
ഫ്രൈഡേ ഫിലിംസിന്റെ പതിനഞ്ചാമത് ചിത്രം പ്രഖ്യാപിച്ച് വിജയ് ബാബു. വാലാട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വിജയ് ബാബു പുറത്തു വിട്ടിരിക്കുകയാണ്.

പേര് പോലെതന്നെ ചിത്രത്തിലെ താരങ്ങൾക്കും ഏറെ പ്രത്യേകതയുണ്ട്. നാല് നായ്ക്കളാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഈ നായ്ക്കൾ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വി എഫ് എക്സിലൂടെ നിർമ്മിച്ചെടുത്ത നായ്ക്കളല്ല, ശരിക്കമുള്ളവയാണെന്നും അവയ്ക്കൊപ്പം നിങ്ങൾക്കിഷ്ടമുള്ള അഭിനേതാക്കളും ചേരുന്നുവെന്നും പ്രാർഥനകൾ വേണമെന്നും പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് വിജയ്ബാബു വ്യക്തമാക്കുന്നു.

നാല് ഇനത്തിലെ നായകളാണ് കഥാപാത്രങ്ങൾ. ഈ കഥാപാത്രങ്ങളെയും പോസ്റ്ററിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഗോൾഡൻ റെട്രീവര്‍, കൂക്കർ സ്പാനിയൽ,  റോട്ട് വീലർ  എന്നീ ഇനങ്ങളും പിന്നെ ഒരു നാടൻ നായയുമാണ് കഥാപാത്രങ്ങൾ.

കഥാപാത്രങ്ങളുടെ പേര് യതാക്രമം ടോമി , അമാലു  നാടൻ നായ ബ്രൂണോ, കരിദാസ്  എന്നിങ്ങനെയാണ്.
TRENDING:Corona Blues |കാനഡയിലെ ജോലി സ്വപ്നം തകർന്നു; മാനസികനില തെറ്റിയ യുവാവ് വിവസ്ത്രനായി റോഡിലൂടെ ഓടി
[PHOTO]
അനന്തകൃഷ്ണാ നാൽപ്പതു വർഷമായി നീ എവിടെ? ചെങ്ങന്നൂരിലെ അനൂപ് ചോദിക്കുന്നു
[NEWS]
'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല!'; മിൽമ ഫായിസിന് പേറ്റന്റ് കൊടുക്കാതെ ശരിയാവൂലെന്ന് സോഷ്യൽ മീഡിയ
[NEWS]


നവാഗതനായ ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു പണിക്കർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വരുൺ സുനിൽ സംഗീതം നൽകുന്നു.


പുതുമുഖങ്ങളെ വച്ചുള്ള തന്റെ അടുത്ത സിനിമയുടെ പ്രഖ്യാപനം ഇന്ന് നടത്തുമെന്ന് വിജയ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത്, സംവിധായകൻ, സംഗീത സംവിധായകൻ, അഭിനേതാക്കൾ എന്നിവരെല്ലാം പുതുമുഖങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൂഫിയും സുജാതയും ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
Published by: Gowthamy GG
First published: July 27, 2020, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading