• HOME
  • »
  • NEWS
  • »
  • film
  • »
  • Vijay Babu | മാറി നില്‍ക്കാന്‍ തയാര്‍; വിജയ് ബാബുവിനെ 'അമ്മ' ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി

Vijay Babu | മാറി നില്‍ക്കാന്‍ തയാര്‍; വിജയ് ബാബുവിനെ 'അമ്മ' ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി

വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു

വിജയ് ബാബു

വിജയ് ബാബു

  • Share this:
    ലെെം​ഗിക പീഡന പരാതിക്ക് പിന്നാലെ നിർമാതാവും നടനുമായ വിജയ് ബാബുവിനെ (Vijay Babu) താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒഴിവാക്കി. ഇന്ന് ചേർന്ന ഭാരവാഹി യോ​ഗത്തിലാണ് തീരുമാനം. വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു. നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഈ കത്ത് കമ്മിറ്റി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

    വിഷയത്തിൽ അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.



    എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങൾ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിക്കുകയും ചെയ്തു.

    Also Read- അറസ്റ്റിന് തടസമില്ല; വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം ശക്തമാക്കി പൊലീസ്

    വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോ​ഗത്തിൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്.

     Also Read- 'പെട്ടെന്ന് ചുംബിക്കാന്‍ ശ്രമിച്ചു; ആരോടും പറയരുതെന്ന് അഭ്യര്‍ത്ഥിച്ചു'; വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി

    വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു.
    Published by:Arun krishna
    First published: