വിജയ് ദേവരക്കൊണ്ടയുടെ ഡിയർ കോമ്രേഡ് ട്രെയിലർ 11ന് എത്തും

മലയാളം, തമിഴ്, കന്ന‍ഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലർ എത്തുക

news18
Updated: July 9, 2019, 2:41 PM IST
വിജയ് ദേവരക്കൊണ്ടയുടെ ഡിയർ കോമ്രേഡ് ട്രെയിലർ 11ന് എത്തും
മലയാളം, തമിഴ്, കന്ന‍ഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലർ എത്തുക
  • News18
  • Last Updated: July 9, 2019, 2:41 PM IST
  • Share this:
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡിന്റെ ട്രെയിലർ ഈ മാസം 11ന് റിലീസ് ചെയ്യും. മലയാളം, തമിഴ്, കന്ന‍ഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലർ എത്തുക.


ട്രെയിലർ റിലീസ് ചെയ്യുന്ന ദിവസം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയുമാണ് പുറത്തുവിട്ടത്. ജൂലൈ 11ന് രാവിലെ 11 ന് ട്രെയിലർ റിലീസ് ചെയ്യും.


പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ജൂലൈ 26ന് പുറത്തിറങ്ങും. 


2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.


നാടകങ്ങളിലൂടെ സിനിമയിലേക്കെത്തിയ വിജയ് ദേവരക്കൊണ്ട രവി ബാബുവിന്‍റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ക്രിക്കറ്റ് കളിക്കാരന്‍റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. 2017ൽ പുറത്തിറങ്ങിയ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ്‌ ദേവരകൊണ്ടയുടെ തലവരമാറ്റിയത്.


 
First published: July 9, 2019, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading