കോട്ടയം: തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിയുടെ പുതിയ ചിത്രം 'സര്‍ക്കാര്‍' ഇന്ന് റിലീസായിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയ പലയിടത്തും താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും ചെണ്ടകൊട്ടും ആര്പ്പുവിളിയുമായൊക്കെയായിരുന്നു സിനിമയെ ആരാധകര്‍ വരവേറ്റത്. എന്നാല്‍ കോട്ടയത്തെ വിജയ് ഫാന്‍സ് ശ്രദ്ധ നേടുന്നത് തങ്ങളുടെ വ്യത്യസ്തമായ ഇടപെടലിലൂടെയാണ്.
റിലീസ് ആഘോഷത്തിനായി കരുതിയ പണവും അതിലുപരിയും സ്വരൂപിച്ചു നിര്‍ധനയായ ഒരു യുവതിയുടെ വിവാഹം നടത്തിക്കൊടുത്താണ് കോട്ടയത്തെ വിജയ് ഫാന്‍സ് മാതൃകയാകുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള കാരുണ്യ സ്ഥാപനമായ സാന്ത്വനത്തിലെ അന്തേവാസിയായ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശി കെഎം മോനിഷയുടെ വിവാഹം ആണ് വിജയ് ഫാന്‍സ് നടത്തിക്കൊടുത്തത്.
വിജയ് ചിത്രം സർക്കാർ ഇന്റർനെറ്റിൽചീരംചിറ സ്വദേശിയായ മണ്ണാത്തിപറമ്പില്‍ സിബി- ഉഷ ദമ്പതികളുടെ മകന് സിനു സിബിയാണ് വരന്. ദീപാവലി ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ഗത് സമനി പള്ളി ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം. കല്യാണ ചെലവുകള്‍ എങ്ങനെ നടത്തുമെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് വിജയ് ഫാന്‍സ് സഹായവുമായെത്തുന്നത്.
'സര്‍ക്കാരിന്റെ' കട്ടൗട്ടുകള്‍ സ്ഥാപിച്ച് പാലഭിഷേകം നടത്തുന്നതടക്കമുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു തുക സ്വരൂപിച്ചത്. 85000 രൂപ ചിലവിട്ട് മൂന്നര പവന് സ്വര്‍ണ്ണം, മൂന്ന് ലക്ഷം വരുന്ന വിവാഹ ഒരുക്കങ്ങള്‍, എല്ലാം ഫാന്‍സ് അസോസിയേഷനിലെ 'ആങ്ങളമാര്' ഏറ്റെടുത്ത് നടത്തുകയായിരുന്നു.
ആ പടുകൂറ്റൻ വിജയ് കട്ടൗട്ടിനെന്തു സംഭവിച്ചു?എട്ടുവര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ അമിത മദ്യപാനം ഉപദ്രവവും സഹിക്കാതെ മൂന്നുകുട്ടികളുമായി വീടുവിട്ടിറങ്ങിതാണ് മോനിഷയുടെ അമ്മ രാധാമണി. ഇവരുടെ നിസ്സഹായാവസ്ഥയിലാണ് സ്വാന്ത്വനം ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബു തുണയാകുന്നത്. അമ്മയെയും മൂന്ന് മക്കളെയും കൂടെ കൂട്ടിയ ആനി ബാബു കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. ഇതിനിടെ കഴിഞ്ഞവര്‍ഷം സാന്ത്വനത്തിലെ തന്നെ അന്തേവാസി ഗൗരി അമ്മ തന്റെ പേരിലുണ്ടായിരുന്ന 10 സെന്റ് സ്ഥലം സാന്ത്വനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് വീടൊരുക്കാനായി നല്കി.
അതില്‍നിന്ന് മൂന്നര സെന്റ് സ്ഥലം മോനിഷയുടെ അമ്മയുടെ പേരില്‍ എഴുതി നല്‍കുകയായിരുന്നു ട്രസ്റ്റ് അധികൃതര്‍. മാന്നാനം കെഇ കോളജിലെ പഠനകാലത്ത് മോനിഷക്ക് കോളേജ് അധികൃതരുടെ സഹായത്താല്‍ ഈ സ്ഥലത്തു ഒരു വീടും നിര്‍മിച്ചുനല്‍കി. ബി.കോം, ഫിനാന്‍സ് അക്കൗണ്ടിംഗ് പഠനം പൂര്‍ത്തിയാക്കിയ മോനിഷ എറണാാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇതിനിടെയത്തിയ വിവാഹചെലവുകള്‍ നടത്താന്‍ സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലാണ് വിജയ് ഫാന്‍സ് കൈപിടിക്കാന്‍ കൂടെയെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.