നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Vijay| മാസ് എൻട്രി കഴിഞ്ഞു, ഇനി നേരെ ജോർജിയയ്ക്ക്; വിജയിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

    Vijay| മാസ് എൻട്രി കഴിഞ്ഞു, ഇനി നേരെ ജോർജിയയ്ക്ക്; വിജയിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

    താരത്തിന്റെ എയർപോട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ആഘോഷിക്കുന്നത്.

    Image: twitter

    Image: twitter

    • Share this:
      തെരഞ്ഞെടുപ്പ് ദിനം വോട്ട് ചെയ്യാൻ സൈക്കിളിൽ മാസ് എൻട്രി നടത്തിയ ഇളയദളപതി വിജയിയുടെ പുതിയ ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ. താരത്തിന്റെ എയർപോട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ആഘോഷിക്കുന്നത്.

      ഇന്നലെ വൈകിട്ടോടെയാണ് വിജയ് ചെന്നൈ അന്താരാഷ്ട്ര എയർപോട്ടിൽ എത്തിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർജിയയിലേക്കാണ് താരം പറന്നത് എന്നാണ് സൂചന. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ദളപതി 65 ന്റെ ചിത്രീകരണമാണ് ജോർജിയയിൽ നടക്കുന്നത്.

      ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ വമ്പൻ വിജയത്തിന് ശേഷം പുതിയ ചിത്രത്തിൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. പുതിയ ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായികയാകുന്നത്. സൺ പിക്ചേർസ് നിർമിക്കുന്ന സിനിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്.


      കഴിഞ്ഞ ദിവസം നടന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണ് വിജയ് എല്ലാവരേയും ഞെട്ടിച്ച് സൈക്കിളിൽ എത്തിയത്. പിന്നാലെ ഇതിന്റെ ചിത്രങ്ങളും വീഡിയോസും വൈറലായി. അക്ഷരാർത്ഥത്തിൽ വോട്ടെടുപ്പിനേക്കാൾ സോഷ്യൽമീഡിയയിൽ ചർച്ചയായത് വിജയിയുടെ സൈക്കിൾ എൻട്രിയായിരുന്നു.


      ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനോട് പ്രതികരിക്കാനും താരം തയ്യാറായില്ല. പിന്നീട് വീടിനോട് ചേർന്നാണ് പോളിങ് ബൂത്ത് എന്നും ഇടുങ്ങിയ വഴിയിലൂടെ കാറിൽ പോകുന്നത് ഒഴിവാക്കാൻ സൈക്കിൾ തിരഞ്ഞെടുത്തു എന്നുമായിരുന്നു പിന്നീട് വന്ന വിശദീകരണം. മറ്റ് ഉദ്ദേശങ്ങളൊന്നും സൈക്കിൾ യാത്രയ്ക്ക് പിന്നിൽ ഇല്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക വാക്താക്കൾ വിശദീകരിച്ചത്.


      താരത്തെ കണ്ടതോടെ ആവേശത്തിൽ നിയന്ത്രണം വിട്ട ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വന്നിരുന്നു.

      വിജയിക്ക് പിന്നാലെ വോട്ട് ചെയ്യാനെത്തിയ നടൻ വിക്രമിന്റെ ചിത്രങ്ങളും വൈറലായി. വോട്ട് ചെയ്യാൻ നടന്നു വരുന്ന വിക്രമിന്റെ ദൃശ്യങ്ങളാണ് വൈറലായത്. തമിഴിലെ മറ്റൊരു പ്രമുഖ താരം തല അജിത്തും രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. മുൻ നടിയും ഭാര്യയുമായ ശാലിനിക്കൊപ്പമാണ് അജിത് വോട്ട് ചെയ്യാനെത്തിയത്. നടൻ സൂര്യയും സഹോദരൻ കാർത്തിയും പിതാവിനൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

      കേരളത്തിലും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത് നിന്നുള്ള പ്രമുഖർ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയിരുന്നു. ഇത്തരത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരിൽ ഒരാൾ നടൻ പൃഥ്വിരാജ് ആയിരുന്നു.
      Published by:Naseeba TC
      First published:
      )}