വിജയ്(Vijay) നായകനായി എത്തുന്ന ബീസ്റ്റ്(Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അദ്ദേത്തിന്റെ ആരാധകര്‍.
സിനിമയെ കുറിച്ചുള്ള ഒരോ വിവരങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുളളത്.ഇപ്പോഴിതാ ബീസ്റ്റിന്റെ ഷൂട്ടിംഗ് വിജയ് പൂര്‍ത്തിയാക്കിയെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. വിജയ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വാർത്ത പുറത്ത് വിട്ടത് .
നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബീസ്റ്റ് അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക.
Kunjeldho | കല്യാണം കഴിക്കാനുള്ള മിനിമം പ്രായം എത്രയാ? കുഞ്ഞെൽദോ ട്രെയിലർ പുറത്ത്ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ക്യാംപസ് പ്രണയവും തുടർന്ന് ജീവിതത്തിൽ സംഭവിക്കുന്ന അനിശ്ചിതത്വങ്ങളുമൊക്കെയായി സംഭവബഹുലമായ കഥയാണ് കുഞ്ഞെൽദോ പറയുന്നതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. 'കല്‍ക്കി' ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്‍ജ്ജുന്‍ ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന്‍ എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
സ്വരുപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. ക്രീയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്‍, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്‍, എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- നിമേഷ് എം താനൂര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- ദിവ്യ സ്വരൂപ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, പരസ്യക്കല- അരൂഷ് ഡൂടില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് നന്ദന്‍, അതുല്‍ എസ് ദേവ്, ജിതിന്‍ നമ്പ്യാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അനുരൂപ്, ശ്രീലാല്‍, നിധീഷ് വിജയന്‍, സൗണ്ട് ഡിസൈനര്‍- നിഖില്‍ വര്‍മ്മ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, ഫിനാന്‍സ് മാനേജര്‍- ഡിറ്റോ ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍- അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, സജീവ് ചന്തിരൂർ.
'കുഞ്ഞെല്‍ദോ'യെ ഡിസംബര്‍ 24ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയ്യേറ്ററുകളിലെത്തിക്കും.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.