ദക്ഷിണേന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ 2020 ഏപ്രില്‍ 14 എന്ന ദിവസത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ആരാധക ലക്ഷങ്ങളുടെ ആവേശമായ ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റും ഇന്ത്യയൊട്ടാകെ ഹിറ്റായ കെജിഎഫിന്റെ രണ്ടാം ഭാഗവും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ഏപ്രില്‍ 14നായിരുന്നു.
വന്‍ മുതല്‍ മുടക്കുള്ള രണ്ട് സൂപ്പര്‍ താര ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുമ്പോള്‍ ബോക്സ് ഓഫീസില്‍ ഉണ്ടാകുന്ന അപൂര്‍വമായ ഏറ്റമുട്ടല്‍ ഒഴിവാകുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്ന് ഒരു ദിവസം നേരത്ത അതായത് ഏപ്രില്‍ 13ന് വിജയ് ചിത്രമായ ബീസ്റ്റ് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ് അറിയിച്ചു.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജാ ഹെഗ്ഡെ ആണ് നായിക. ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടൈനറായാണ് ബീസ്റ്റ് ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം ലോകമെമ്പാടും ഹിറ്റായി കഴിഞ്ഞു. നടന് ശിവകാര്‍ത്തികേയനാണ് അറബിക് കുത്തിന്റെ ഗാനരചന.
Also Read- അറബിക് കുത്ത് തരംഗത്തിന് പിന്നാലെ ബീസ്റ്റിലെ പുതിയ ഗാനം പുറത്ത്; ഗായകനായി വിജയ്ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ്. കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് മൈനിങ് കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ റോക്കി ഭായ് എന്ന അധോലോക നായകന്റെ കഥപറയുന്ന ചിത്രം ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. കന്നടതാരം യാഷ് ആണ് സിനിമയിലെ നായകന്. ആദ്യമായാണ് ഒരു കന്നട ചിത്രത്തിന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഇത്രയും വലിയ റിലീസ് ലഭിക്കുന്നത്.
കോവിഡ് മൂലം പലതവണ റിലീസ് മാറ്റിയ കെജിഎഫ് രണ്ടാം ഭാഗം ഏപ്രില്‍ 14നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ട്രെയ്ലര് ഈമാസം 27ന് പുറത്തുവിടും. പ്രശാന്ത് നീലാണ് സംവിധാനം. ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ റോക്കിയുടെ വില്ലനായ അഥീരയുടെ വേഷത്തിലെത്തും.
Also Read- ആവേശ കൊടുങ്കാറ്റായി റോക്കി ഭായ്; KGF 2 ലെ ആദ്യ ഗാനം 'തൂഫാന് ' പുറത്തിറങ്ങിറിലീസിന് മുന്നോടിയായി സിനിമയിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൂഫാന് എന്ന് തുടങ്ങുന്ന ഗാനം കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഒരുക്കിയിട്ടുണ്ട്.
ഫസ്റ്റ്ഡേ ക്ലാഷ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരു സിനിമകളും തമ്മില്‍ മത്സരം ഉണ്ടാകുമെന്ന് ഉറപ്പായി. കേരളത്തില്‍ അടക്കം രണ്ട് ചിത്രങ്ങളുടെയും റിലീസ് പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം തന്നെ ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.