നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയ്-വിജയ് സേതുപതിമാരുടെ മാസ്റ്റർ വരുന്നു, 2021 ജനുവരിയിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

  വിജയ്-വിജയ് സേതുപതിമാരുടെ മാസ്റ്റർ വരുന്നു, 2021 ജനുവരിയിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

  കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു.

  മാസ്റ്റർ

  മാസ്റ്റർ

  • Share this:
   ഇളയദളപതി വിജയ്‍യും മക്കൾ സെൽവൻ വിജയ് സേതുപതിയും വേഷമിടുന്ന മാസ്റ്റർ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതൽ സിനിമയുടെ റിലീസ് വൈകുകയായിരുന്നു. ഇടയ്ക്ക് ഡിജിറ്റൽ റിലീസ് ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അക്കാര്യം വിലപ്പോയില്ല. ആരാധകർക്ക് ആഘോഷിക്കാവുന്ന തറതിൽ തിയേറ്ററിൽ തന്നെയാവും റിലീസ് എന്ന് അണിയറക്കാർക്ക് നിർബന്ധമുണ്ടായിരുന്നു.

   2021 ജനുവരി മാസം 13നാണ് 'മാസ്റ്ററിന്റെ' റിലീസ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് എക്സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്.   വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റർ. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി സിനിമ ഡബ് ചെയ്തിട്ടുണ്ട്. പത്തു മാസങ്ങൾക്കു മുൻപേ റിലീസ് ചെയ്യാൻ തയാറായിരുന്ന സിനിമയാണിത്. എന്നിരുന്നാലും മറ്റു ചിത്രങ്ങൾ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ തേടിപ്പോയപ്പോൾ മാസ്റ്റർ തിയേറ്റർ റിലീസിനായി കാത്തിരുന്നു.

   വിജയ്-വിജയ് സേതുപതിമാരുടെ പ്രകടനത്തിനായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

   മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരാണ് നായികമാർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. മാസ്റ്ററിന്റെ തീം സോംഗ് ഇതിനോടകം വമ്പൻ ഹിറ്റായിക്കഴിഞ്ഞു.
   Published by:user_57
   First published:
   )}