ചെന്നൈ: കഴിഞ്ഞ ദിവസം ബീസ്റ്റിന്റെ (Beast) സംവിധായകന്‍ നെല്‍സന്‍ നടന്‍ വിജയുമായി (Vijay) നടത്തിയ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായകുകയാണ്. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് നടന്‍ നല്‍കുന്ന അഭിമുഖം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം സൺ ടിവിയിലായിരുന്നു താരത്തിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് 'ഞാന്‍ തലൈവന്‍ ആയി മാറണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് ആ മാറ്റം തടയാനാവില്ല'- എന്നായിരുന്നു വിജയ് നല്‍കിയ മറുപടി.
2021 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് പിന്നിലെ കാരണം എന്തായിരുന്നു എന്ന സംവിധായകന്‍ നെല്‍സന്റെ ചോദ്യത്തിന് പോളിങ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നായിരുന്നു തരം മറുപടി നല്‍കിയത്.
നീണ്ട പത്തുവര്‍ഷം അഭിമുഖം നല്‍കാത്തതിന്റെ കാരണം 'ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ട് 10 വര്‍ഷമായി. അഭിമുഖം നല്‍കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടായിരുന്നില്ല, അവസാനത്തെ അഭിമുഖത്തില്‍ ഞാന്‍ സംസാരിച്ചത് അല്‍പം പരുഷമായതായി തോന്നി. അതോടെ അല്‍പം ശ്രദ്ധിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. താരം പറഞ്ഞു. വിജയ് നായകനായി എത്തുന്ന ബീസ്റ്റ് ഏപ്രില്‍ 13നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിനായി ആരാധകര്‍ വലിയ കാത്തിരിപ്പിലാണ്.
Qatar bans Beast movie | വിജയ് ചിത്രം 'ബീസ്റ്റ്' കുവൈറ്റിന് പിന്നാലെ ഖത്തറും വിലക്കി
ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് വിജയുടെ (Ilayathalapathy Vijay) അടുത്ത ചിത്രം 'ബീസ്റ്റ്' (Beast movie). ആക്ഷൻ ഡ്രാമ ചിത്രമായ ബീസ്റ്റിന് എല്ലായിടത്തും റെക്കോർഡ് സ്‌ക്രീനുകൾ ലഭിച്ചു കഴിഞ്ഞു. ഇത് വിജയ്‌യുടെ ഏറ്റവും വലിയ റിലീസായിരിക്കും. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം 'ബീസ്റ്റ്' ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. 'ബീസ്റ്റ്' തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. സിനിമയുടെ ചില ഉള്ളടക്കങ്ങൾക്കെതിരെ തമിഴ്നാട് മുസ്‌ലിം അസോസിയേഷൻ അപലപിച്ചിരുന്നു.
നേരത്തെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുകയും പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലും 'ബീസ്റ്റ്' റിലീസ് ചെയ്യുന്നത് കുവൈറ്റ് സർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇതേ കാരണം ചൂണ്ടിക്കാണിച്ച് ഖത്തർ സർക്കാർ തങ്ങളുടെ മേഖലയിൽ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
'ബീസ്റ്റ്' എന്ന ചിത്രത്തിന് തുടർച്ചയായി വിലക്കുകൾ വന്നത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കുവൈറ്റിലെ നിരോധനം സിനിമയുടെ ബോക്‌സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചില്ലെങ്കിലും, ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാൽ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാം.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.