• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജിഎസ്ടി തട്ടിപ്പ്; മൻമോഹൻ സിംഗിന്റെ സിനിമയുടെ സംവിധായകൻ അസ്റ്റിൽ

news18india
Updated: August 3, 2018, 6:11 PM IST
ജിഎസ്ടി തട്ടിപ്പ്; മൻമോഹൻ സിംഗിന്റെ സിനിമയുടെ സംവിധായകൻ അസ്റ്റിൽ
news18india
Updated: August 3, 2018, 6:11 PM IST
കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ വരാനിരിക്കുന്ന ചിത്രമായ 'ആക്സിഡന്റൽ പ്രൈംമിനിസ്റ്ററിന്റെ' സംവിധായകൻ വിജയ് രത്നാകർ ഗുട്ടെയെ അറസ്റ്റ് ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ഇന്റലിജൻസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 34 കോടിയുടെ ജിഎസ്ടി തട്ടിപ്പ് ഇയാൾ നടത്തിയതായി കണ്ടെത്തി. മുംബൈ കോടതിയിൽ ഹാജരാക്കിയ ഇയാളെ ഓഗസ്റ്റ് 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ'. ചിത്രത്തിൽ മൻമോഹൻ സിംഗായി എത്തുന്നത് അനുപം ഖേർ ആണ്. ചിത്രം ഡിസംബർ 21ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഗുട്ടെയുടെ സംരംഭമായ വിആർജി ഡിജിറ്റൽ കോർപ് പ്രൈവറ്റ് ലിമിറ്റഡ് 34 കോടിയുടെ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് കേസ്. 170 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആനിമേഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഹൊറൈസൺ ഔട്ട് സോഴ്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ഗുട്ടെക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. സിജിഎസ്ടി ആക്ട് 132 (10(c) വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍