HOME » NEWS » Film » VIJAY SETHUPATHI AND FAHAD FAASIL WITH KAMAL HAASAN THE FIRST LOOK POSTER OF THE 1 MOVIE VIKRAM HAS BEEN RELEASED

Vikram Movie First Look poster | കമല്‍ഹാസനും വിജയ് സേതുപതിക്കും ഒപ്പം ഫഹദ് ഫാസില്‍ ; 'വിക്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

News18 Malayalam | news18-malayalam
Updated: July 10, 2021, 8:09 PM IST
Vikram Movie First Look poster | കമല്‍ഹാസനും വിജയ് സേതുപതിക്കും ഒപ്പം ഫഹദ് ഫാസില്‍ ; 'വിക്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
  • Share this:
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'വിക്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ ക്ലോസപ്പുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് പോസ്റ്റര്‍.



ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് ഇറക്കിയിരുന്നു. കമല്‍ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായഗ്രഹകന്‍. ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കും പുറമേ നരെയ്‌നും പ്രധാന കഥാപത്രമായി എത്തുന്നുണ്ട്.



കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കുമാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അനിരുദ്ധാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 2022 തിയേറ്ററുകളില്‍ എത്തിക്കനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.
Published by: Jayesh Krishnan
First published: July 10, 2021, 6:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories