നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • vijay Sethupathy| വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന 'കാതുവാക്കുള്ള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  vijay Sethupathy| വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും ഒന്നിക്കുന്ന 'കാതുവാക്കുള്ള രണ്ടു കാതല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

  ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.

  • Share this:
   വിജയ് സേതുപതി(vijay Sethupathy), നയന്‍താര(Nayanthara), സാമന്ത(Samantha) എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതുവാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

   വിഘ്‌നേശ് ശിവനാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കുള രണ്ടു കാതല്‍' .

   ആദ്യമായിട്ടാണ് വിജയ് സേതുപതിയും നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വന്നിട്ടില്ല.

   Presenting #RAMBO 🧑‍🦱😎

   R'anjankudi A'nbarasu M'urugesa B'oopathy O'hoondhiran @VijaySethuOffl from #KaathuVaakulaRenduKaadhal ❤️❤️@VigneshShivN #Nayanthara @Samanthaprabhu2 @anirudhofficial @sreekar_prasad @srkathiir @KVijayKartik @Rowdy_Pictures @SonyMusicSouth #KRK #KRKFL pic.twitter.com/gfcWViDRsk


   — Seven Screen Studio (@7screenstudio) November 15, 2021   Sukumara Kurup | മലയാള സിനിമയിൽ സുകുമാര കുറുപ്പും ചാക്കോയുമായത് ഇവർ

   1984 ൽ നാടിനെ നടുക്കിയ ചാക്കോ വധക്കേസ് (Chacko murder case) മുതൽ 2021 വരെ മലയാള സിനിമയിൽ (Malayalam cinema) പലപ്പോഴായി സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) കഥ ആഖ്യാനമായിട്ടുണ്ട്. നിലവിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടു കൂടി ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ, വർഷങ്ങളായി വന്നു പോയ കുറുപ്പുമാരെയും ചാക്കോമാരെയും അവതരിപ്പിച്ച അഭിനേതാക്കളെയും സിനിമകളെയും ഇവിടെ പരിചയപ്പെടാം. പക്ഷെ ഈ സിനിമകളിൽ ഒക്കെയും കഥാപാത്രങ്ങൾക്ക് ജീവിതത്തിലെ വ്യക്തികളുടെ പേരുകൾ നൽകിയിരുന്നില്ല.

   അരുംകൊല നടന്ന തിരുവനന്തപുരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അന്ന് അറിയപ്പെട്ടിരുന്നത് എൻ എച്ച് 47 എന്നായിരുന്നതിനാൽ ആദ്യമായി ഈ കുറ്റകൃത്യം പ്രമേയമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ പേരും NH47 എന്ന് തന്നെയായിരുന്നു.

   ബേബി സംവിധാനം ചെയ്ത NH47 ഇറങ്ങുന്നത് 1984ലാണ്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ സിനിമയിൽ സുധാകരൻ പിള്ള എന്ന കുറ്റവാളിയായത് നടൻ ടി.ജി. രവിയാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ കഥാപാത്രമായ റഹിം ആയത് നടൻ സുകുമാരനും. ജീവിതത്തിൽ കുറുപ്പ് പിടികിട്ടാപ്പുള്ളി ആണെങ്കിലും, സിനിമയിൽ കൊലപാതകം ആസൂത്രണം ചെയ്ത പിള്ള പോലീസ് പിടിയിലാവുന്നതാണ് കഥ.

   സണ്ണിയായി ശ്രീനാഥ്, പുഷ്പാംഗതനായി ജഗതി ശ്രീകുമാർ, തങ്കപ്പനായി ബാലൻ കെ. നായർ, ഭാർഗവൻ പിള്ളയായി സി. ഐ. പോൾ, അലിക്കുഞ്ഞായി ജോസ്, രമണിയായി ശുഭ, അഭിഭാഷകനായി പ്രതാപചന്ദ്രൻ എന്നിവരും വേഷമിട്ടു.

   പിന്നെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് സുകുമാര കുറുപ്പ് വെള്ളിത്തിരയിൽ എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്. 2016ലെ 'പിന്നെയും' എന്ന ചിത്രത്തിൽ ദിലീപ്, കാവ്യാ മാധവൻ എന്നിവരായിരുന്നു നായികാനായകന്മാർ.

   ആനന്ദ് ശർമ്മ എന്നയാളുടെ മരണത്തിൽ നിന്നുമാണ് 'പിന്നെയും' സിനിമയുടെ തുടക്കം. ഇൻഷുറൻസ് തുകയിൽ കണ്ണുവച്ച് പണത്തിനായുള്ള അത്യാഗ്രഹം മൂത്ത അഭ്യസ്തവിദ്യനായ പുരുഷോത്തമൻ നായർ കൊലപാതകം ആസൂത്രണം ചെയ്യുന്നതാണ് കഥ.

   തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ആശുപത്രിയിലേക്ക് പോകാൻ ലിഫ്റ്റ് ചോദിക്കുന്ന അജ്ഞാതനായ യുവാവായി വേഷമിട്ടത് നടൻ കൃഷ്ണൻ ബാലകൃഷ്ണനാണ്.

   സുകുമാര കുറുപ്പിന്റെ തിരോധാനത്തിന് ശേഷം നാട്ടിൽ ഏറ്റവുമധികം പ്രചരിച്ച പ്ലാസ്റ്റിക് സർജറി വേർഷനാണ് ഈ സിനിമ അവലംബിച്ചത്. പുരുഷോത്തമൻ പ്ലാസ്റ്റിക് സർജറി നടത്തി എന്ന് കഥയിൽ പറയുന്നതിനാൽ മറാത്തി നടൻ സുബോധ് ഭാവേയും ആ വേഷം പങ്കിട്ടിരുന്നു. ശേഷം ആനന്ദ് ശർമ്മ എന്ന പേരും സ്വീകരിക്കുന്നുണ്ട്.

   കൂട്ടത്തിൽ ഏറ്റവും ചിലവേറിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്'. 35 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിർമ്മാതാക്കളിൽ ഒരാളായ ദുൽഖർ തന്നെയാണ് നായകവേഷവും ചെയ്തിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ അഞ്ചു ഭാഷകളിലാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത്.

   കുറ്റവാളിയായ സുധാകര കുറുപ്പായി ദുൽഖർ സൽമാനും കൊല്ലപ്പെടുന്ന ചാർളി എന്ന യുവാവായി ടൊവിനോ തോമസ് അതിഥി വേഷവും ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}