ദളപതി വിജയ്‌യുടെ (Thalapathy Vijay) 'ബീസ്റ്റ്' (Beast) തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിന്റെ വ്യാജ പതിപ്പും (Pirated copy) പുറത്ത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്.
തമിഴ് റോക്കേഴ്സ്, മൂവിറൂൾസ് എന്നീ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ ലഭ്യമാക്കിയത്. അതേസമയം, ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ആരും ഡൗൺലോഡ് ചെയ്ത് കാണരുതെന്ന അഭ്യർത്ഥനയുമായി വിജയ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
നെൽസന്റെ സംവിധാനത്തിൽ വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നായികയായി പൂജ ഹെഗ്‌ഡെ എത്തുമ്പോൾ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Also read-
Beast Review | തീപ്പൊരിയായി വീരരാഘവന്‍; ആരാധകരിൽ ആവേശം നിറച്ച് വിജയ് ചിത്രം ബീസ്റ്റ്തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രത്തിന് റിലീസ് ഉണ്ടായിരുന്നു. വീരരാഘവന്‍ എന്ന മുന്‍ റോ ഏജന്‍റിന്‍റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെതിന് സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന്‍ വീരരാഘവന്‍ യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന്‍ മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Beast Movie | 'വീരരാഘവൻ' ലുക്കിൽ വിജയ് പ്രതിമ; ചിലവ് വെറും 4 ലക്ഷംഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് (Vijay) ചിത്രം ബീസ്റ്റ് (Beast movie) പുറത്തിറങ്ങിയ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ ഇഷ്ടതാരത്തിന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് വിജയ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വിജയുടെ ബീസ്റ്റ് ലൂക്കിലുള്ള പ്രതിമയ്ക്ക് നാല് ലക്ഷത്തോളം രൂപയാണ് നിര്‍മ്മാണ് ചിലവ് എന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.