വിജയ് (Thalapathy Vijay) നായകനാകുന്ന 66-ാമത് ചിത്ര൦ 'വാരിസ്' (Varisu) ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. 'ദളപതി 66' (Thalapathy 66) എന്ന് വർക്കിംഗ് ടൈറ്റിൽ നൽകിയിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇന്നലെയാണ് പുറത്തുവിട്ടത്. താരത്തിന്റെ ജന്മദിനത്തിന് തലേദിവസമാണ് പോസ്റ്റർ പുറത്തുവിട്ടതെന്നും യാദൃശ്ചികമായി. 'ബോസ് മടങ്ങിവരുന്നു' (The Boss Returns) എന്ന ടാഗ്ലൈനോട് കൂടിയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വംശി പൈടിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രശ്മിക മന്ദാനയാണ് (Rashmika Mandanna) ചിത്രത്തിൽ വിജയ്യുടെ നായികയായി വേഷമിടുന്നത്. വിജയും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വാരിസ്'. ചിത്രത്തിന്റെ മുഹൂർത്തത്തിന് ശേഷം, രശ്മിക ഇൻസ്റ്റഗ്രാമിൽ എത്തി തമിഴ് സൂപ്പർസ്റ്റാറിനൊപ്പം പ്രവർത്തിക്കുന്നതിന്റെ ആവേശം പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജു൦ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാകും 'വാരിസ്'. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ ആണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.