• HOME
  • »
  • NEWS
  • »
  • film
  • »
  • വിക്രത്തിലെ 'ഏജന്‍റ് ടീന' മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്

വിക്രത്തിലെ 'ഏജന്‍റ് ടീന' മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്

  • Last Updated :
  • Share this:
    കമല്‍ഹാസന്‍ - ലോകേഷ് കനകരാജ് ടീമില്‍ ഒരുങ്ങിയ മെഗാഹിറ്റ് ചിത്രം വിക്രമിലെ ഏജന്‍റ് ടീന എന്ന കഥാപാത്രത്തെ സിനിമ കണ്ട ആരും അത്രപ്പെട്ടന്ന് മറക്കില്ല. വര്‍ഷങ്ങളായി തമിഴിലെ പ്രമുഖ നൃത്തസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഡാന്‍സര്‍ വാസന്തിയാണ് വിക്രമിലെ ഈ ആക്ഷന്‍ ലേഡിയുടെ റോളില്‍ എത്തിയത്. വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും തീര്‍ത്തും അവിസ്മരണീയമായ പ്രകടനമാണ് സിനിമയില്‍ വാസന്തി കാഴ്ചവെച്ചത്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറാന്‍ ഒരുങ്ങുകയാണ് വാസന്തി.





    മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന നടിയുടെ ചിത്രം  സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.



    തമിഴിലെ പ്രമുഖ നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി വിജയ് ചിത്രം മാസ്റ്ററില്‍  പ്രവർത്തിക്കുമ്പോഴാണ് ലോകേഷ് കന​കരാജ് തന്റെ അടുത്തചിത്രത്തിമായ വിക്രത്തില്‍ വാസന്തിക്ക് നിർണായകവേഷം നൽകിയത്. വിക്രത്തിൽ കമൽ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രം​ഗങ്ങൾ തിയേറ്ററിൽ വൻ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. കൈമാക്സിനോട് അടുക്കുന്ന രംഗങ്ങളിലെ വാസന്തിയുടെ ആക്ഷന്‍ സീനുകള്‍ കണ്ട് കാണികള്‍ അത്ഭുതപ്പെട്ടിരുന്നു.

    ഇനിയും പേര് പുറത്തുവിടാത്ത  മമ്മൂട്ടി-ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പുരോ​ഗമിക്കുകയാണ്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമലാ പോൾ എന്നിവരാണ് നായികമാർ. തമിഴ് നടൻ വിനയ് റായ് ആണ് വില്ലൻ വേഷത്തിൽ. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.
    Published by:Arun krishna
    First published: