സൗബിൻ ഷാഹിർ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന 'വികൃതി' സിനിമയുടെ ട്രയിലർ എത്തി. ഒക്ടോബറിലാണ് ചിത്രത്തിന്റെ റിലീസ്. നവാഗതനായ എം.സി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സമീറിന് വിവാഹാലോചന നടത്തുന്നതും അതുമായി ബന്ധപ്പെട്ട ചില രംഗങ്ങളുമാണ് ട്രയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ ആണ് സമീറായി എത്തുന്നത്.
ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മേഘനാഥൻ, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പൻ, നന്ദകിഷോർ, പുതുമുഖ നായിക വിൻസി, സുരഭി ലക്ഷ്മി, മറീന മൈക്കിൾ, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സൻ, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ,ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു. അജീഷ് പി തോമസ് കഥ, തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവർ ചേർന്നാണ് രചിച്ചത്.
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.