• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

വിനയ് ഫോർട്ടും മകനും പാടിത്തകർത്തു, ലാലേട്ടൻ സോംങ് സോഷ്യൽ മീഡിയയിൽ ഹിറ്റ്

Malayalam.news18.com | May 15, 2018, 6:56 PM IST
facebook Twitter google Linkedin
Last Updated May 15, 2018
auto-refresh

Highlights

മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പലതരത്തിലുള്ള ആരാധകരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലാലേട്ടന്റെ കടുത്ത ഫാനായ ഒന്നര വയസ്സുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മോഹൻലാലിന്റെ കടുത്ത ആരാധകനായ വിനയ് ഫോർട്ടിന്റെ മകനാണ് ഈ കൊച്ചുമിടുക്കൻ. അച്ഛൻ പാടിയ പാട്ടിനൊപ്പം ലാലേട്ടൻ എന്ന് ഏറ്റുപാടിയാണ് ഒന്നരവയസ്സുകാരൻ വിഹാൻ താരമായത്. ഫേസ് ബുക്കിലെ തന്റെ പേജിലൂടെയാണ് വിനയ് ഫോർട്ട് മകന്റെ വീഡിയോ പങ്കുവച്ചത്.

വിഹാനുമൊത്തുള്ള ചിത്രങ്ങളും വീഡിയോകളും മിക്കപ്പോഴും വിനയ് ഫേസ്ബുക്കിൽ ഷെയർ ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞ് വിഹാന് നിരവധി ആരാധകരാനുള്ളത്. വിഹാന്റെ ലാലേട്ടൻ സോങ്ങിപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

 

 

Load More