ഇന്റർഫേസ് /വാർത്ത /Film / Oruthee Movie | പോലീസ് വേഷത്തില്‍ തകര്‍ത്ത് വിനായകന്‍; 'ഒരുത്തീ' പുതിയ പോസ്റ്റര്‍ പുറത്ത്

Oruthee Movie | പോലീസ് വേഷത്തില്‍ തകര്‍ത്ത് വിനായകന്‍; 'ഒരുത്തീ' പുതിയ പോസ്റ്റര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'.

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'.

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'.

  • Share this:

വി കെ പ്രകാശിന്റെ (V.K Prakash) സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ഒരുത്തീ' (Oruthee) . നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ഒരുത്തീ'.

ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.നടന്‍ വിനായകനാണ് പോസ്റ്ററില്‍ ഉള്ളത്. പോലീസ് വേഷത്തില്‍ വിനായകനെ പാസ്റ്ററില്‍ കാണാം.

മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ഒരുത്തി നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ്.

സ്ക്രിപ്റ്റ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും  ഒരുക്കിയിരിക്കുന്നത്.തകര ബാൻറ് രചിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട്. ലിജോ പോൾ എഡിറ്ററും ഡിക്‌സൺ പൊടുതാസ് പ്രൊഡക്ഷൻ കൺട്രോളർ.

ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി സൗണ്ട് ഡിസൈനറുമാണ്. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേർന്നാണ് ഗാനങ്ങളുടെ വരികൾ എഴുതിയിരിക്കുന്നത്. മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം -സമീറ സനീഷ്. ത്രില്ലുകൾ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്.

കെ ജെ വിനയൻ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. സ്റ്റിൽസ് പകർത്തിയത് അജി മസ്‌കറ്റും ഡിസൈൻ കൈകാര്യം ചെയ്യുന്നത് കോളിൻസ് ലിയോഫിലുമാണ്.

പി.ആർ.ഒ - ആതിര ദിൽജിത്ത്

Pushpa | 'പുഷ്പ' സിനിമയിലെ ഐറ്റം സോംഗിനെതിരെ 'അവഹേളിക്കപ്പെട്ട ഭർത്താക്കന്മാരുടെ' സംഘടന

Salman Khan | സൽമാൻ ഖാന്റെ മുംബൈയിലെ അപ്പാർട്ട്മെന്റ് വാടകയ്ക്ക്; വാടക എത്രയെന്നോ?

ബോളിവുഡ് താരമായ (Bollywood Star) സൽമാൻ ഖാൻ (Salman Khan) മൂന്ന് പതിറ്റാണ്ടായി ഹിന്ദി സിനിമാ ലോകത്ത് സജീവമാണ്. തന്റെ ഭാവി തലമുറകൾക്ക് കൂടി സുഖമായി ജീവിക്കാനുള്ളത്ര സമ്പാദ്യം അദ്ദേഹം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ സിനിമ കൂടാതെ സൽമാന് മറ്റ് ചില ബിസിനസുകളും (Business) ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് റിയൽ എസ്റ്റേറ്റ് ബിസിനസാണ് (Real Estate). അതിലൂടെ മാത്രം വൻ തുകയാണ് സൽമാൻ ഖാൻ സമ്പാദിക്കുന്നത്.

സൽമാൻ ഖാൻ വളരെക്കാലമായി ബാന്ദ്രയിലെ (Bandra) ഗാലക്സി അപ്പാർട്ട്മെന്റിലാണ് (Galaxy Apartment) താമസിക്കുന്നത്. അത് കൂടാതെ മറ്റ് നിരവധി പ്രോപ്പർട്ടികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. അതിൽ ഒന്ന് നടൻ അടുത്തിടെ വാടകയ്ക്ക് കൊടുത്തു. സൽമാൻ ഖാൻ താമസിക്കുന്നതും വാടകയ്ക്ക് എടുത്തിരിക്കുന്ന ഒരു ഫ്ലാറ്റിലാണ്. സൽമാൻ ഖാന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംബന്ധിച്ച് ആർക്കുമറിയാത്ത ചില കാര്യങ്ങൾ നോക്കാം.

മുംബൈയിലുള്ള തന്റെ ഒരു പ്രോപ്പർട്ടി അദ്ദേഹം ആയുഷ് ദുവ എന്ന വ്യക്തിക്ക് പ്രതിമാസം 95,000 രൂപയ്ക്കാണ് അടുത്തിടെ വാടകയ്ക്ക് നൽകിയത്. മണി കൺട്രോൾ (Money Control) റിപ്പോർട്ട് പ്രകാരം, Zapkey.com ശേഖരിച്ച വിവരങ്ങൾ അനുസരിച്ച് ഡിസംബർ 6 നാണ് ലീസ് ആൻഡ് ലൈസൻസ് കരാർ രേഖപ്പെടുത്തിയിരിക്കുന്നത്. 33 മാസത്തേക്കുള്ള കരാറാണ് അത്. ആയുഷിന് സൽമാൻ വാടകയ്ക്ക് കൊടുത്ത ഈ അപ്പാർട്ട്മെന്റ് ശിവ് അസ്താന് ഹൈറ്റ്സിന്റെ പതിനാലാം നിലയിലുള്ളതാണ്. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 758 ചതുരശ്ര അടിയുള്ള അപ്പാർട്ട്മെന്റ് ആണിത്.

റിയൽ എസ്റ്റേറ്റിൽ സൽമാന് വളരെയധികം താല്പര്യമുണ്ട്. ജനുവരിയിലാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ സൽമാൻ തന്റെ ഇപ്പോഴത്തെ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തത്. അവിടെയാണ് കുറേക്കാലമായി അദ്ദേഹം താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 139.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ടാം നിലയിലെ അപ്പാർട്ട്മെന്റ് 25 ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകി നാല് വർഷത്തേക്കാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ബാന്ദ്രയിലെ തന്റെ ആഢംബര ഡ്യൂപ്ലെക്സ് ഫ്ലാറ്റിനായി പ്രതിമാസം 8.25 ലക്ഷം രൂപയ്ക്കുള്ള വാടക കരാർ അദ്ദേഹം പുതുക്കിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഫ്ലാറ്റ് ഉടമകളായ ബാബാ സിദ്ധിഖ്, സീഷൻ സിദ്ധിഖ് എന്നിവരുമായുള്ള കരാറാണ് സൽമാൻ പുതുക്കിയത്. മഖ്ബ ഹൈറ്റ്സ് എന്നറിയപ്പെടുന്ന കെട്ടിടം 11 മാസത്തേക്കാണ് വാടകയ്ക്ക് നൽകിയിരിക്കുന്നത്.

Super Sharanya | സൂപ്പര്‍ ശരണ്യയായി അനശ്വര; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

First published:

Tags: Navya nair, Oruthee movie, Vinayakan