• HOME
 • »
 • NEWS
 • »
 • film
 • »
 • 'സഹകരിച്ച എല്ലാവര്‍ക്കും നന്ദി'; 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രീകരണം പൂര്‍ത്തിയായി: ചിത്രം പങ്കുവെച്ച് വിനയന്‍

'സഹകരിച്ച എല്ലാവര്‍ക്കും നന്ദി'; 'പത്തൊമ്പതാം നൂറ്റാണ്ട്' ചിത്രീകരണം പൂര്‍ത്തിയായി: ചിത്രം പങ്കുവെച്ച് വിനയന്‍

പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്

 • Last Updated :
 • Share this:
  വിനയന്‍(Vinayan) സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ(Pathonpatham Noottandu) ചിത്രീകരണം പൂര്‍ത്തിയായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

  തുറന്ന മനസ്സോടെ സഹകരിച്ച എല്ലാ നടീനടന്‍മാര്‍ക്കും, ടെക്‌നീഷ്യന്‍മാര്‍ക്കും,തൊഴിലാളികള്‍ക്കും, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ശ്രീ കൃഷ്ണമൂര്‍ത്തിക്കും,
  വിശിഷ്യ എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഇത്രയും വലിയൊരു സിനിമയുടെ സംവിധാനച്ചുമതല ഏല്‍പ്പിച്ച ഗോകുലം ഗോപാലനും ഹൃദയപുര്‍വ്വം നന്ദി രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

  ഷൂട്ടിങിന്റെ അവസാന ഷോട്ട് എടുക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.


  ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.

  എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നുറ്റാണ്ട്.

  ക്യാമറ- ഷാജികുമാർ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

  ഡിസൈൻസ് - ഓൾഡ് മങ്ക്സ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
  Published by:Jayashankar AV
  First published: