• HOME
  • »
  • NEWS
  • »
  • film
  • »
  • 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'; പോളണ്ട് യാത്രയ്ക്കിടയിലെ കിടിലന്‍ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്'; പോളണ്ട് യാത്രയ്ക്കിടയിലെ കിടിലന്‍ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

ടീ ഷര്‍ട്ട് സമ്മാനിച്ച സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിയ്ക്ക് നന്ദി പറയാനും വിനീത് മറന്നില്ല.

  • Last Updated :
  • Share this:
    'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' സന്ദേശം സിനിമയിലെ പ്രഭാകരന്‍ കോട്ടപ്പള്ളിയെന്ന ആര്‍ഡിപിക്കാരന്‍റെ പ്രശസ്തമായ ഈ ഡയലോഗ് മലയാളികള്‍ അത്രപെട്ടന്ന് മറക്കില്ല. ഒരേ വീട്ടില്‍ എതിര്‍ പാര്‍ട്ടിക്കാരനായ സഹോദരനുമായി തര്‍ക്കിക്കുന്ന ഈ രംഗങ്ങളിലെ ശ്രീനിവാസന്‍റെയും ജയറാമിന്‍റെയും പ്രകടനം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസന്‍ എഴുതിയ സന്ദേശം പൊള്ളയായ രാഷ്ട്രീയ കോമാളിത്തരങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നുകാട്ടിയ ചിത്രമായിരുന്നു.

    വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛനോളം തന്നെ പ്രശസ്തനായ മകന്‍ വിനീത് ശ്രീനിവാസന്‍റെ പോളണ്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിലും അപ്രതീക്ഷിതമായി കടന്നുവന്നിരിക്കുകയാണ് അതെ പോളണ്ട് ഡയലോഗ്. യാത്രയ്ക്കിടെ ഭാര്യ ദിവ്യ മൊബൈലില്‍ പകര്‍ത്തിയ ചിത്രത്തില്‍ വിനീത് ധരിച്ചിരിക്കുന്നത് സന്ദേശത്തിലെ പോളണ്ട് ഡയലോഗ് ആലേഖനം ചെയ്ത ടീഷര്‍ട്ടാണ്.



    വിനീത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടീ ഷര്‍ട്ട് സമ്മാനിച്ച സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടിയ്ക്ക് നന്ദി പറയാനും വിനീത് മറന്നില്ല.



    ഗായകനായി സിനിമ ലോകത്ത് എത്തിയ വിനീത് പിന്നീട് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലും തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം കഴിഞ്ഞ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി മാറി.
    Published by:Arun krishna
    First published: