നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മുതുമുത്തശ്ശിയുടെ ഊന്നുവടി മൈക്ക് ആക്കി; മകന്റെ ക്രിസ്തുമസ് ഗാനവുമായി വിനീത് ശ്രീനിവാസൻ

  മുതുമുത്തശ്ശിയുടെ ഊന്നുവടി മൈക്ക് ആക്കി; മകന്റെ ക്രിസ്തുമസ് ഗാനവുമായി വിനീത് ശ്രീനിവാസൻ

  Vineeth Sreenivasan posts video of his son singing Christmas song | ക്രിസ്തുമസ് ഗാനവുമായി വിനീത് ശ്രീനിവാസന്റെ മകൻ

  വിനീത് ശ്രീനിവാസനും മകനും

  വിനീത് ശ്രീനിവാസനും മകനും

  • Share this:
   ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരിതെളിച്ച് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ മകന്റെ ഗാനം. മകൻ വിഹാനുമൊത്ത് ക്രിസ്തുമസ് ഗാനം പാടുന്ന വീഡിയോ വിനീത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മുതുമുത്തശ്ശിയുടെ ഊന്നുവടിയാണ് കുഞ്ഞ് വിഹാന്റെ മൈക്ക്.

   ബീറ്റിൽസ് ഗാനമാണ് വിഹാൻ ആലപിക്കുന്നത്. (വീഡിയോ ചുവടെ)
   വിനീതിനും ദിവ്യയ്ക്കും രണ്ടു മക്കളാണുള്ളത്. വിഹാൻ മൂത്ത മകനാണ്. ഷനായ ആണ് മകൾ.

   ഒരുകാലത്തെ ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-ശ്രീനിവാസൻ-പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്ന 'ഹൃദയം' എന്ന സിനിമ അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനും കല്യാണി പ്രിയദർശൻ നായികയുമാണ്. 2020ൽ റിലീസ് ചെയ്യാൻ തയാറെടുത്തിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ചിത്രം പ്രദർശനത്തിനെത്തിയിട്ടില്ല.

   ഈ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ്  നിർമ്മിക്കുന്നത്. പ്രണവിനെയും കല്യാണിയെയും കൂടാതെ 'സീ യു സൂൺ' സിനിമയിലൂടെ ശ്രദ്ധേയയായ ദർശനാ രാജേന്ദ്രനും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കും.
   Published by:user_57
   First published: