നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണവിനൊപ്പം കല്യാണി ; വിനീതിന്റെ തലശ്ശേരി സ്റ്റൈല്‍ വരികള്‍; 'ഹൃദയം' മൂന്നാമത്തെ ​ഗാനം പുറത്ത്

  പ്രണവിനൊപ്പം കല്യാണി ; വിനീതിന്റെ തലശ്ശേരി സ്റ്റൈല്‍ വരികള്‍; 'ഹൃദയം' മൂന്നാമത്തെ ​ഗാനം പുറത്ത്

  തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

  • Share this:
   കൊച്ചി: പ്രണവ് മോഹന്‍ലാല്‍  (Pranav Mohanlal) , കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan)  സംവിധാനം ചെയ്ത ഹൃദയത്തിലെ'(Hridayam). മുന്നാമത്തെ ഗാനം പുറത്തിറങ്ങി. മോഹൻലാൽ ആണ് ചിത്രത്തിലെ മൂന്നാമത്തെ ​ഗാനം പുറത്തുവിട്ടത്.

   'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്. വിനീതിന്റെ വരികള്‍ക്ക് ഹിഷാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

   തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.

   OTT MTalkie| മലയാളത്തിൽ പുതിയൊരു ഒടിടി പ്ലാറ്റ്ഫോം കൂടി; എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്

   നേരത്തെ പുറത്തിറങ്ങിയ 'ദര്‍ശനാ' എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

   ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.

   മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.   ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍

   JC Daniel Award | ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി. ജയചന്ദ്രന്
   Published by:Jayashankar AV
   First published: