ഇന്റർഫേസ് /വാർത്ത /Film / Hridayam Song| ചെന്നൈയുടെ 'ഹൃദയം' തൊട്ട് നാലാമത്തെ പാട്ട്; മ്യൂസിക് വീഡിയോ

Hridayam Song| ചെന്നൈയുടെ 'ഹൃദയം' തൊട്ട് നാലാമത്തെ പാട്ട്; മ്യൂസിക് വീഡിയോ

സംഗീതജ്ഞൻ ഗുണ ബാലസുബ്രഹ്മണ്യം ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയിരിക്കുന്നു.

സംഗീതജ്ഞൻ ഗുണ ബാലസുബ്രഹ്മണ്യം ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയിരിക്കുന്നു.

സംഗീതജ്ഞൻ ഗുണ ബാലസുബ്രഹ്മണ്യം ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയിരിക്കുന്നു.

  • Share this:

വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം' (Hridayam) സിനിമയിലെ ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചോടുചേർത്തിട്ടുണ്ട്. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം 'ദര്‍ശന' തന്നെ വമ്പൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഉണക്ക മുന്തിരി പാട്ടും ഹിറ്റായിരുന്നു. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ നാലാമത്തെ പാട്ടിന്റെ മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Also Read- Kaathuvaakula Rendu Kaadhal | 'റൗഡി സംഘം വീണ്ടും'; 'കാതുവാക്കിലെ രണ്ടു കാതല്‍' പുതിയ ഗാനം പുറത്തുവിട്ടു

ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. സംഗീതജ്ഞൻ ഗുണ ബാലസുബ്രഹ്മണ്യം ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്‍കിയിരിക്കുന്നു. 'കുറള്‍ കേക്കുതാ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈ നഗരത്തെ ഒപ്പിയെടുക്കുന്ന കാഴ്ചകൾക്കൊപ്പമാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

Also Read- Rendagam Teaser | ത്രില്ലടിപ്പിക്കാന്‍ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും; 'രെണ്ടഗം' ടീസര്‍ പുറത്തുവിട്ടു

' isDesktop="true" id="494611" youtubeid="DUb8F8AIEVI" category="film">

Also Read- Bheeshma Parvam| 'ഭീഷ്‍മ പര്‍വ്വ' ത്തിലെ രാജനും മാർട്ടിനും; കഥാപാത്രങ്ങളെ പരിചയപ്പെടുത്തി മമ്മൂട്ടി

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

Also Read- Rashmika Mandanna| മാനസിക സമ്മർദം അനുഭവപ്പെട്ടാൽ 'പുഷ്പ' നായിക രശ്മിക മന്ദാന എന്തു ചെയ്യും?

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.

First published:

Tags: Chennai, Hridayam movie, Pranav Mohanlal, Vineeth Sreenivasan