നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഹൃദയം' ചിത്രീകരണം പൂര്‍ത്തിയായി; തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വിനീത് ശ്രീനിവാസന്‍

  'ഹൃദയം' ചിത്രീകരണം പൂര്‍ത്തിയായി; തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വിനീത് ശ്രീനിവാസന്‍

  വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാന്‍ഡ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്

  Image Facebook

  Image Facebook

  • Share this:
   'ഇരുപത്തൊന്നാം നൂറ്റാണ്ടിന്' ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമായ 'ഹൃദയം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യമെന്നാണ് ആഗ്രഹമെന്ന് വിനീത് പറയുന്നു.

   'മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം" എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്.


   വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാന്‍ഡ് സിനിമാസ് ആണ് നിര്‍മ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനര്‍ ആയിരുന്ന മെരിലാന്‍ഡ് സിനിമാസ് 42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

   അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

   സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്സ്.

   മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലില്‍ മറ്റൊരു പുതുതലമുറ നടന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍. അരങ്ങില്‍ അല്ല 'ഹൃദയ'ത്തിന്റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ വിനീത് ശ്രീനിവാസന്‍ പങ്കുവച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}