നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Hridayam | 'ദര്‍ശനാ' ഇനി കാസറ്റില്‍ കേള്‍ക്കാം; ജപ്പാനില്‍ നിന്ന് സാംപിള്‍ എത്തിയെന്ന് വിനീത് ശ്രീനിവാസന്‍

  Hridayam | 'ദര്‍ശനാ' ഇനി കാസറ്റില്‍ കേള്‍ക്കാം; ജപ്പാനില്‍ നിന്ന് സാംപിള്‍ എത്തിയെന്ന് വിനീത് ശ്രീനിവാസന്‍

  ഓഡിയോ കാസറ്റുകളുടെ സാംപിള്‍ ജപ്പാനില്‍ നിന്ന് എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്. 

  • Share this:
   പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ(Hridayam) പുതിയ ഗാനം ഇപ്പോഴും തരംഗമാണ്. അഞ്ച് ദിവസം കൊണ്ട് 74 ലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഈ വീഡിയോ ഗാനം കണ്ടിരിക്കുന്നത്.  'ദര്‍ശന..' എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബും ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനങ്ങളെ സംബന്ധിച്ച് മറ്റൊരു സന്തോഷം കൂടി പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

   പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഓഡിയോ സിഡികളായും പുറത്തിറക്കുമെന്നും. ഇപ്പോഴിതാ ഓഡിയോ കാസറ്റുകളുടെ സാംപിള്‍ ജപ്പാനില്‍ നിന്ന് എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്.

   "കാസറ്റുകളുടെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയില്‍ ഒരു പതിറ്റാണ്ടിനുശേഷമാണ് ഇത് വീണ്ടും നടക്കുന്നത്. ഒരുപാട് നാളായുണ്ടായിരുന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നത്", സാംപിള്‍ കാസറ്റിന്‍റെ ചിത്രത്തിനും വീഡിയോയ്ക്കുമൊപ്പം വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

   ഗാനത്തിന്റെ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെയും ഗാനത്തിന്റെ ഷൂട്ടിങ്ങും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ടീസര്‍. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.


   സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.


   മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.
   Published by:Jayesh Krishnan
   First published:
   )}