നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിനീത് ശ്രീനിവാസൻ പാടുന്നു; ഓ.കെ. അല്ലേ, മലയാളീസ്?

  വിനീത് ശ്രീനിവാസൻ പാടുന്നു; ഓ.കെ. അല്ലേ, മലയാളീസ്?

  Vineeth Sreenivasan sings for OK Alle Malayalis, a music album | ചലച്ചിത്രരംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാര്‍ ഒരുമിച്ച് ചേർന്നാണ് ഈ ഗാനം പുറത്തിറക്കിയത്

  ആൽബത്തിൽ നിന്നും

  ആൽബത്തിൽ നിന്നും

  • Share this:
   കോവിഡും ലോക്ക്ഡൗണും ആരംഭിച്ച ശേഷം ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നിച്ചും പല രാജ്യത്തിരുന്നും ഒട്ടേറെ സംഗീത കൂട്ടായ്മകൾ സൃഷ്‌ടിച്ചിരുന്നു. വ്യത്യസ്ത ഭാഷകളും ആശയങ്ങളും കൂട്ടിയിണക്കിക്കൊണ്ടുള്ള ഒത്തൊരുമയുടെ സന്ദേശമാണ് ഓരോരുത്തരും ഇതിൽ കരുതിവച്ചത്‌. അത്തരമൊരു സംഗീത ആൽബം ഇതാ വീണ്ടും. വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ 'ഓ.കെ. അല്ലേ മലയാളീസ്' പുറത്തിറങ്ങി.

   ലോകമെമ്പാടുമുള്ള മലയാളികളുടെ സൗഹൃദയത്തിന്റെയും ഒരുമയുടെയും, അതിലുപരി പിറന്ന മണ്ണിന്റെ ഗൃഹതുരത്വത്തേയും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ഗാനമാണ് 'ഓ.കെ. അല്ലേ മലയാളീസ്? വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ഫേസ്ബുക്കിലെ മലയാളികളുടെ കൂട്ടായ്മയായ ഓ.കെ. മലയാളീസ് ​​ഗ്രൂപ്പ് പുറത്തിറക്കി. മലയാള ചലച്ചിത്രരംഗത്ത് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരന്മാര്‍ ഒരുമിച്ച് ചേർന്നാണ്, ഓ.കെ.എം. മ്യൂസിക്കിലൂടെ ഈ ഗാനം പുറത്തിറക്കിയത്.

   ശ്രീകുമാര്‍ ശശിധരന്‍, അരുണ്‍ ഗോപിനാഥ്, ജോമിറ്റേ ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീകുമാര്‍ ശശിധരന്‍, ജിന്‍സ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
   എഡിറ്റര്‍: സൂര്യ ദേവ്, മിക്സിംഗ്: ശ്രീജിത്ത് എടവന, ഓടക്കുഴല്‍: രാജേഷ് ചേര്‍ത്തല, പി.ആർ.ഒ: എ.എസ്. ദിനേശ്. ഒക്ടോബർ ഏഴിനാണ് ഗാനം റിലീസ് ചെയ്തത്.   മലയാള സിനിമയിൽ നടനും, സംവിധായകനും, നിർമ്മാതാവും, ഗായകനും, ശബ്ദലേഖകനുമായി നിറഞ്ഞു നിൽക്കുന്ന വിനീത് ശ്രീനിവാസൻ ഗായകന്റെ റോളിലെത്തിയിട്ട് രണ്ടു പതിറ്റാണ്ടോളം ആവുന്നു. 2002ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'കിളിച്ചുണ്ടൻ മാമ്പഴത്തിലെ' ഡ്യുയറ്റ്‌ ഗാനമാണ് ആദ്യമായി വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ വെള്ളിത്തിരയിലെത്തുന്നത്. കസവിന്റെ തട്ടമിട്ട്... എന്ന് തുടങ്ങുന്ന ഗാനം വിനീതും സുജാതയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

   2004 മുതൽ ഇടതടവില്ലാതെ ഓരോവർഷവും ഒട്ടേറെ ഗാനങ്ങളുമായി വിനീത് വെള്ളിത്തിരയിലെത്തി. ഏറ്റവുമൊടുവിലായി പാടിയത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഹെലൻ' എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളാണ്. ഈ സിനിമയുടെ നിർമ്മാതാവ് കൂടിയാണ് വിനീത്. കൂടാതെ ഒരു ജയിൽ പുള്ളിയുടെ റോളിൽ അതിഥി വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്.

   അടുത്തതായി വരാൻ തയാറെടുക്കുന്നത് വിനീത് സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന സിനിമയാണ്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ഈ ചിത്രത്തിലെ നായികാ നായകന്മാർ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ലോക്ക്ഡൗൺ പ്രതിസന്ധിയെത്തുടർന്ന് റിലീസ് ചെയ്യാൻ കഴിയാതെയിരിക്കുകയാണ്. മോഹൻലാൽ-പ്രിയദർശൻ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ രണ്ടാം തലമുറ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
   Published by:user_57
   First published:
   )}