'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പർഹിറ്റിന് ശേഷം വിനീത് ശ്രീനിവാസന് നായകനാകുന്ന ചിത്രമാണ് 'മനോഹരം'. സിനിമയുടെ മനോഹരമായ ട്രെയിലര്‍ പുറത്തിറങ്ങി. നാട്ടില്‍ ആര്‍ട്ട് ജോലികള്‍ ചെയ്തിരുന്ന മനു ഫോട്ടോഷോപ്പിന്റെ വരവോടെ പ്രതിസന്ധിയിലാകുന്നതും തുടര്‍ന്ന് അത് പഠിക്കാന്‍ ശ്രമം നടത്തുന്നതുമാണ് ട്രെയിലറിലുള്ളത്. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ദാസാണ് നായിക. സംവിധായകരായ വി കെ പ്രകാശും ജൂഡ് ആന്റണി ജോസഫും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഇന്ദ്രൻസ്, ഹരീഷ് പേരടി, ദീപക് പറമ്പോൾ, അഹമ്മദ് സിദ്ധിഖ്, നിസ്താര്‍ സേട്ട്, നന്ദിനി നായർ, കലാരഞ്ജിനി,
ശ്രീലക്ഷ്മി, വീണാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എ കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ്ബിന്റേതാണ്. ജോ പോളിന്റെ വരികൾക്ക് സഞ്ജീവ് തോമസ് സംഗീതം നൽകിയിരിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ, കല-നിമേഷ് എം താനൂർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്-ജാൻ ജോസഫ് ജോർജ്ജ്, എഡിറ്റർ-നിതിൻ രാജ് അരോൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രഞ്ജിത്ത് ഇളമാട്, അസോസിയേറ്റ് ഡയറക്ടര്‍-ഷാഫി മേപ്പടി, നിഖില്‍ തോമസ്സ്, അസിസ്റ്റന്റ് ഡയറക്ടർ-അഭിജിത്ത് രാജ ൻ,ദിൽഷാദ് ,റിയാസ് നിജാം, സൗണ്ട്-സിങ്ക് സിനിമാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, വിതരണം-സെഞ്ച്വറി ഫിലിംസ്, വാർത്ത പ്രചാരണം-എ എസ് ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.