നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • യുവത്വത്തിന്റെ ആഘോഷവുമായി 'വിൺമൈനേ' മ്യൂസിക് ആൽബം

    യുവത്വത്തിന്റെ ആഘോഷവുമായി 'വിൺമൈനേ' മ്യൂസിക് ആൽബം

    യുവത്വത്തിന്റെ ആഘോഷങ്ങളുമായി പുതിയ മ്യൂസിക് ആൽബം 'വിൺമൈനേ' പുറത്തിറങ്ങി

    വീഡിയോ ദൃശ്യം

    വീഡിയോ ദൃശ്യം

    • Share this:
      യുവത്വത്തിന്റെ ആഘോഷങ്ങളുമായി പുതിയ മ്യൂസിക് ആൽബം 'വിൺമൈനേ' പുറത്തിറങ്ങി. ഹണി സായി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഭിരാം സുന്ദർ ആണ്. മാധ്യമപ്രവർത്തകൻ ജോയ് തമലത്തിന്റേതാണ് വരികൾ. ഗാനത്തിന് ചുവടുവെച്ചിരിക്കുന്നത് സീരിയൽ താരം കരോളിൻ ആൻസിയും പ്രേം ശങ്കറും ചേർന്നാണ്. ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്.



      Also read: മഞ്ജു വാര്യർ നായികയായ 'കയറ്റം' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

      അന്തര്‍ ദേശീയ പുരസ്കാരങ്ങള്‍ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത 'കയറ്റം' (A'HR) എന്ന ചിത്രത്തിലെ 'ഇസ്തക്കോ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനം റിലീസായി.

      ഇസ്തക്കോ എന്ന് വെച്ചാൽ സ്നേഹത്തിലാണ് (in Love ) എന്നാണ് അർത്ഥം- മലയാളത്തിലല്ല, അഹർസംസ ഭാഷയിൽ! കയറ്റം സിനിമയ്ക്ക് വേണ്ടി രൂപപ്പെടുത്തിയ പ്രത്യേകഭാഷയാണ് അഹർസംസ. കയറ്റത്തിന്റെ ഭാഷ. ഹൃദയങ്ങളുടെ ഭാഷ. ആത്മാക്കളുടെ ഭാഷ!

      Also read: അപ്പാനി ശരത് നായകനാവുന്ന 'മിഷൻ സി' സെന്സറിംഗ് കഴിഞ്ഞു

      യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി‘ എന്ന ചിത്രത്തിന്റെ സെൻസറിംങ് കഴിഞ്ഞു. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന 'മിഷൻ-സി' എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലർ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

      "ഫാമിലി സീനുകൾക്ക് ഒപ്പം മിലിട്ടറി ആക്ഷൻ കൂടെ ഉള്ളതിനാൽ U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇനി റിലീസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. കേരളത്തിന്‌ പുറത്തു തിയേറ്റർ റിലീസാണ് ആഗ്രഹിക്കുന്നത്," സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.
      Published by:user_57
      First published:
      )}