നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സർട്ടിഫിക്കേഷൻ നിയമങ്ങൾ ലംഘിച്ചു; 'ഭവായ്' സിനിമയുടെ നിർമ്മാതാക്കളോട് വിശദീകരണം തേടി CBFC

  സർട്ടിഫിക്കേഷൻ നിയമങ്ങൾ ലംഘിച്ചു; 'ഭവായ്' സിനിമയുടെ നിർമ്മാതാക്കളോട് വിശദീകരണം തേടി CBFC

  നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്ന് സിബിഎഫ്സി വ്യക്തമാക്കി.

  Bhavai

  Bhavai

  • Share this:
   സർട്ടിഫിക്കേഷൻ നിയമങ്ങൾ ലംഘിച്ചതിന് ഭവായ് സിനിമയുടെ നിർമ്മാതാക്കളോട് വിശദീകരണം തേടി സിഎഫ്ബിസി. ഭവായ് നിർമ്മാതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) അറിയിച്ചു.

   സിബിഎഫ്സി എല്ലായ്പ്പോഴും സർട്ടിഫിക്കേഷൻ കഴിയുന്നത്ര സുഗമമാക്കിയാണ് ചെയ്യാറുള്ളത് എന്നാൽ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കാറുണ്ട് എന്ന് സിബിഎഫ്സി മേധാവി പ്രസൂൺ ജോഷി പ്രസ്താവനയിൽ പറഞ്ഞു. സിബിഎഫ്സി സർട്ടിഫിക്കേഷന്റെ നിയമങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   രാവൺ ലീല എന്നായിരുന്നു ഭവായ് സിനിമയുടെ ആദ്യ പേര്. എന്നാൽ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിറകെ രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണവും നടന്നിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് നായകനായ പ്രതീക് ഗാന്ധി വ്യകത്മാക്കിയിരുന്നു.

   രാവണനെ മഹത്വവത്കരിക്കുന്ന ചിത്രമല്ല രാവൺ ലീല എന്നും രാമലീല കലാകാരന്മാരായ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നതെന്നും താരം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

   വിവാദങ്ങൾക്ക് ഒടുവിൽ സിനിമയുടെ പ്രൊമോയിൽ നിന്നും ശീർഷകവും ഒരു വിവാദ ഡയലോഗും നീക്കം ചെയ്തതായി ഭവായ് നിർമ്മാതാക്കൾ അവരുടെ ട്വിറ്റർ ഹാൻഡിൽ പ്രസ്താവന പുറത്തിറക്കിയിരുന്നു.

   നിർമ്മാതാക്കൾ സിനിമയുടെ ട്രെയിലറിലെ പേര് മാറ്റി, മറ്റു ഭാഗങ്ങളും ഉൾപ്പെടുത്തി. സിബിഎഫ്‌സിയുടെ അഭിപ്രായത്തിൽ ഇത് വ്യക്തമായും സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ നിയമങ്ങളുടെ ലംഘനമാണ്, അതിനാലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം നടത്തിയ ഈ പേര് മാറ്റത്തെ സിബിഎഫ്സി ശക്തമായി എതിർത്തു. ഈ നടപടി സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ പ്രവണത തുടർന്ന് വരരുതെന്നും ആഗ്രഹിക്കുന്നതിനാൽ വിശദീകരണം നിർബന്ധമായി ആവശ്യപ്പെടുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മേധാവി പ്രസൂൺ ജോഷി വ്യക്തമാക്കി.

   സിബിഎഫ്സി ഭവായ് ചലച്ചിത്ര നിർമ്മാതാക്കളോട് വിശദീകരണം തേടുകയും അവർ നൽകിയ മറുപടി ഇപ്പോൾ സിബിഎഫ്സിയുടെ പരിഗണനയിലുമാണ്. നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്ന് സിബിഎഫ്സി വ്യക്തമാക്കി.

   ഹാര്‍ദിക് ഗജ്ജാറാണ് ഭവായ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രതീക് ഗാന്ധിയോടൊപ്പം രാജേന്ദ്ര ഗുപ്ത, രാജേഷ് ശർമ്മ, അഭിമന്യു സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 2021 ഒക്ടോബർ 1 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
   Published by:Jayesh Krishnan
   First published:
   )}