'നിത്യാ മേനന് എന്നെ അര്‍ഹിക്കുന്നില്ല; എന്നെ വിട്ടേക്കൂ'; സന്തോഷ് വര്‍ക്കി
'നിത്യാ മേനന് എന്നെ അര്‍ഹിക്കുന്നില്ല; എന്നെ വിട്ടേക്കൂ'; സന്തോഷ് വര്‍ക്കി
ഇനി ഞാൻ ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു.
Last Updated :
Share this:
ചലച്ചിത്ര താരം നിത്യ മേനന് തന്നെ വിവാഹം ചെയ്യാന്‍ അര്‍ഹതയില്ലെന്ന് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായ സന്തോഷ് വര്‍ക്കി. നിത്യ മേനനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി സന്തോഷ് വര്‍ക്കി മുന്‍പ് പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് നടി ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
അയാള്‍ കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്നം ആയിരുന്നു ആയാൾ.അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തിയത് ഷോക്കായി പോയി. നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ ഫോൺ ചെയ്തിട്ടുണ്ടെന്നും നിത്യ പറയുന്നു.
നിത്യയുടെ പ്രതികരണം ശ്രദ്ധിക്കപ്പെട്ടത്തോടെയാണ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷ് വര്‍ക്കി വീണ്ടും എത്തിയത്. അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വർക്കി വിഡിയോയിൽ പറയുന്നു.
കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയിൽ വേർഷനാണ് ഞാൻ. ശ്രീദേവിയെ വിവാഹം കഴിക്കാൻ ബോണി കപൂർ പുറകെ നടന്നത് 12 വർഷമാണ്. അതുപോലെ ആത്മാർഥമായാണ് ഞാനും പ്രണയിച്ചത്.
എന്റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി ഇനി എനിക്ക് അവരെ വേണ്ട. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. അവർ ആരാണെന്ന് ഇന്നലെയാണ് എനിക്കു മനസ്സിലായത്. അവർക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവർ എഫ്ഐആർ ഇട്ടു, ഐപിഎസ് ഓഫിസർ നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അല്ലെങ്കിൽ എന്റെ ജീവിതം പോയേനെ. നോ എന്ന് ഇവർക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്നമായത്.
നിത്യയെ കാണാൻ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാൻ കഴിഞ്ഞില്ല. അന്ന് നിത്യയുടെ വീട്ടുകാർ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടർന്ന് ബെംഗളൂരു പൊലീസ് കമ്മിഷണർ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ ഇവിടെനിന്നു പോകണമെന്നു പറഞ്ഞു. മുപ്പത് സിമ്മിന്റെ കാര്യം പറയുന്നു, മുപ്പത് സിം ഒന്നും എന്റെ കയ്യിൽ ഇല്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഞാൻ ഒന്നിനും ഇല്ല. എന്റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്. - സന്തോഷ് വര്‍ക്കി പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.