പൊരുത്തവും ജാതകവുമൊക്കെ നോക്കിയുള്ള വിവാഹങ്ങളെ കുറിച്ച് ടെക്കികൾ ഒരുക്കിയ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
'നീലാംബരം പോല്‍' എന്ന മ്യൂസിക് വീഡിയോയ്ക്ക് ശേഷം സെബാന്‍ ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഷേർട്ട് ഫിലിമാണ് 'ജാതകം'.
ജാതക ദോഷത്തെ തുടർന്ന കല്യാണം മുടങ്ങിയ യുവാവ് ജാതകം തിരുത്തുന്നതും പിന്നീട് അപകടത്തെ തുടർന്ന് വരുന്ന വിവാഹാലോചനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബിപിൻ ജോസ് നായകനായെത്തുന്ന ജാതകത്തില്‍ ആന്‍ഷിതയാണ് നായിക. മിമിക്രി രംഗത്ത് ശ്രേദ്ധേയനായ ഹിലാല്‍, ടെലിവിഷന്‍ താരം റ്റി.എസ് രാജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പാപ്പിനുവാണ് ക്യാമറ. വിഘ്നേഷ് ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവുംകെ.ബി ഉണ്ണികൃഷ്ണന്‍ ആൻഡ് ശ്രീശങ്കര്‍ ടീമാണ്. സജിത്ത് കുറുപ്പാണ് ഗാനരചന. ഇതിൽ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകരെല്ലാം തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരാണ്.
ശ്രീശങ്കര്‍, അരുണ്‍ ജി, ബോണി പണിക്കര്‍, അഖില്‍, സേതു, ധനേഷ്, ജിജോ വര്‍ഗീസ്, ആനന്ദ് എന്‍ നായര്‍, പ്രഭത് ഭരത്, ജോ, ദീപു സച്ചിദാനന്തം, ശ്രീജിത്ത് ശ്രീനിവാസന്‍, വിപിന്‍ നായര്‍, ജിതിന്‍ ജോര്‍ജ്, പ്രവീണ്‍, വിഗ്നേഷ് വി, കിരണ്‍ കെ യു, സുനില്‍ തിരുവിഴ, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Also Read
ടെക്കികള്‍ ഒരുക്കിയ സംഗീത ആല്‍ബം; 'നീലാംബരം പോല്‍' യൂട്യൂബില്‍ തരംഗമാകുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.