നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വിരാട് കോഹ്ലിയുടെ 'മണി ഹെയ്സ്റ്റ്' പ്രൊഫസർ ലുക്ക് വൈറൽ, പക്ഷെ സത്യം ഇതാണ്

    വിരാട് കോഹ്ലിയുടെ 'മണി ഹെയ്സ്റ്റ്' പ്രൊഫസർ ലുക്ക് വൈറൽ, പക്ഷെ സത്യം ഇതാണ്

    Virat Kohli's 'quarantine look' looked similar to The Professor from Money Heist | സോഷ്യൻ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ നിരവധി ആളുകൾ വ്യത്യസ്ഥ അഭിപ്രായവുമായി രംഗത്തെത്തി

    കോഹ്‌ലിയുടെ പുതിയ ലുക്ക് ചർച്ചയാവുന്നു

    കോഹ്‌ലിയുടെ പുതിയ ലുക്ക് ചർച്ചയാവുന്നു

    • Share this:
      ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. ഇന്ത്യൻ ടീമിന്റെ നായകനായ കോഹ്‌ലി ബാറ്റിംഗിൽ എന്ന പോലെ ഫീൽഡിംഗിലും വിസ്മയങ്ങൾ തീർക്കാറുണ്ട്. കളിക്കളത്തിൽ വീറും വാശിയും എപ്പോഴും കാണിക്കുന്ന കോഹ്‌ലി ഫാഷൻ ലോകത്തും ട്രെൻ്റുകൾ സൃഷ്ടിക്കുന്ന താരമാണ്.

      32 കാരനായ കോഹ്‌ലിയുടെ ക്വറന്റീൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ജനപ്രിയ വെബ് സീരീസായ മണി ഹെയ്സറ്റിലെ പ്രഫസറുടെ ലുക്കിനോട് സാമ്യമുള്ളതാണ് കോഹ്‌ലിയുടെ പുതിയ സ്റ്റൈൽ എന്നാണ് ആരാധകർ പറയുന്നത്. നീളൻ മുടിയും, കട്ടി താടിയും, കണ്ണടയും ഉള്ള ഇതുവരെ കാണാത്ത കോഹ്‌ലിയെയാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്ന ചിത്രത്തിൽ കാണാനാകുന്നത്.

      സോഷ്യൻ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ നിരവധി ആളുകൾ വ്യത്യസ്ഥ അഭിപ്രായവുമായി രംഗത്തെത്തി. സതാംപ്ടണിൽ ജൂണിൽ നടക്കുന്ന ന്യൂസിലാന്റിനെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള കോഹ്‌ലിയുടെ ലുക്കാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. ജൂൺ 18 ന് റിലീസാകുന്ന ട്രോഫി ഹെയ്സറ്റിലെ പ്രഫസറുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന അടിക്കുറിപ്പോടെ തമാശയായി ചിത്രം പങ്കുവെച്ചവരും ഏറെയാണ്.

      കോഹ്‌ലിയുടെ പുതിയ ലുക്ക് ഏറെ മനോഹരമായിരിക്കുന്നു എന്ന് ഫോട്ടോ ഷെയർ ചെയ്ത് മിക്കവരും അഭിപ്രായപ്പെട്ടു. ബോളുവുഡ് താരം ബോബി ഡിയോളുമായി ചിത്രത്തിന് സാമ്യം കണ്ടെത്തിയവരും ഉണ്ടായിരുന്നു. മണി ഹെയ്സ്റ്റിൻ്റെ ഇന്ത്യൻ വേർഷനിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കോഹ്‌ലി എന്നും മറ്റ് ചിലർ തമാശയായി കുറിച്ചു.

      കോഹ്‌ലിയുടെ ക്വറന്റീൻ ലുക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട് എങ്കിലും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്ന് പലർക്കും അറിവില്ല. ഇ കൊമേഴ്സ് സ്ഥാപനവുമായി ബന്ധപ്പെട്ട പരസ്യ ചിത്രത്തിൽ എഡിറ്റിംഗ് നടത്തിയാണ് കോഹ്‌ലിയുടെ പുതിയ ലുക്ക് എന്ന പേരിൽ ഷെയർ ചെയ്യപ്പെട്ടത്. പരസ്യ പോസ്റ്ററിന്റെ സ്ക്രീൻ ഷോട്ടടക്കം പലരും പോസ്റ്റ് ചെയ്യുകയും ചെയ്തു.

      അതിനിടെ വനിതാ ക്രിക്കറ്ററായിരുന്ന കെ. എസ്. ശ്രവന്തി നായിഡുവിന്റെ അമ്മയായ എസ്. കെ. സുമന്റെ കോവിഡ് ചികത്സക്കായി വിരാട് കോഹ്‌ലി 6.77 ലക്ഷം രൂപ നൽകിയിരുന്നു. അമ്മയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് താരം ബിസിസിഐ യോടും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനോടും സഹായം അഭ്യർത്ഥിച്ചിരുന്നു. മുൻ ബിസിസിഐ ദക്ഷിണ സോൺ കൺവീനറായ എൻ വിദ്യയാദവാണ് കോഹ്‌ലിയെ ടാഗ് ചെയ്ത് കാര്യം അറിയിച്ചത്. ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും നാല് ഏകദിനവും ആറ് T20 യും കളിച്ച താരമാണ് ശ്രവന്തി നായിഡു. 2014ലാണ് ഇവർ അവസാനമായി ഇന്ത്യക്കായി കളിച്ചത്.

      കോവിഡ് വ്യാപനം മൂലം ഐ.പി.എൽ. പാതിവഴിയിൽ ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെല്ലാം നിലവിൽ വീടുകളിലാണ് കഴിയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനലാണ് ഇന്ത്യൻ ടീമിനെ അടുത്തതായി കാത്തിരിക്കുന്നത്.

      Keywords: Money Heist, Virat Kohli, Quarantine, Look, Kohli, Cricket, Social Media,മണി ഹെയ്സ്റ്റ്, വിരാട് കോഹ്ലി, പുതിയ ലുക്ക്
      Published by:user_57
      First published:
      )}