• HOME
  • »
  • NEWS
  • »
  • film
  • »
  • Viruman | കാർത്തിയുടെ 'വിരുമൻ' ഓഗസ്റ്റ് 12ന് കേരളത്തിൽ റിലീസ് ചെയ്യും

Viruman | കാർത്തിയുടെ 'വിരുമൻ' ഓഗസ്റ്റ് 12ന് കേരളത്തിൽ റിലീസ് ചെയ്യും

സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക

വിരുമൻ

വിരുമൻ

  • Last Updated :
  • Share this:
    കാർത്തിയെ (Karthi) നായകനാക്കി മുത്തയ്യ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വിരുമൻ' (Viruman) ആഗസ്റ്റ് 12ന് കേരളത്തിൽ പ്രദർശനത്തിനെത്തും. ഫോർച്യൂൺ സിനിമാസ് റിലീസ് ആണ് സിനിമ തിയേറ്ററിലെത്തിക്കുന്നത്.  2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിച്ച 'വിരുമൻ' എന്ന ചിത്രത്തിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി അതിഥി ഷങ്കറാണ് നായിക.

    രാജ് കിരൺ, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊൻവർണൻ എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ അഭിനേതാക്കളും അഭിനയിക്കുന്ന 'വിരുമൻ' ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷൻ എൻ്റർടൈയ്നർ ചിത്രമാണ്.

    'കൊമ്പൻ' എന്ന വിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിരുമൻ'. എസ്. കെ. ശെൽവകുമാർ ഛായഗ്രഹണം നിർവ്വഹിക്കുന്നു. യുവൻ ശങ്കർ രാജ സംഗീതം പകരുന്നു. അനൽ അരശാണ് സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിട്ടുള്ളത്.

    സഹ നിർമ്മാതാവ്- രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യൻ. പി.ആർ.ഒ. - എ.എസ്. ദിനേശ്.



    Also read: RDX movie | 'മിന്നൽ മുരളി' നിർമ്മതാക്കളുടെ അടുത്ത ചിത്രം RDXൽ മാർഷൽ ആർട്ട്സിന് പ്രാധാന്യം; ചിത്രീകരണം ഓഗസ്റ്റ് മുതൽ

    മിന്നൽ മുരളിക്ക് ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന RDX (ആർ.ഡി.എക്സ്) എന്ന ചിത്രം നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു. പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം
    മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവായ അൻപറിവാണ്.

    സമീപകാലത്ത് മെഗാ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ള 'കെ.ജി.എഫ്'., 'കൈതി', 'വിക്രം' ചിത്രീകരണം നടക്കുന്ന വൻ ബജറ്റ് ചിത്രമായ 'സലാർ' തുടങ്ങിയ ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയ എണ്ണം പറഞ്ഞ ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് അൻപറിവ്. തൊണ്ണൂറു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി തയാറാക്കിയിരിക്കുന്നത്.

    ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'ഗോദ' എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച നഹാസ് അതിനു ശേഷം സ്വതന്ത്രമായ പണിപ്പുരയിലേക്കു മടങ്ങി 'കളർ പടം' എന്ന ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഈ ചിത്രമുണ്ടാക്കിയത്. അതിനു ശേഷം ചലച്ചിത്ര മേഖലയിലേക്കുള്ള ചുവടുവയ്പ്പിലെ ആദ്യ സംരംഭമാണ് ആർ.ഡി.എക്സ്.

    റോബർട്ട്, ഡോണി, സേവ്യർ - ഇവരാണ് ആർ.ഡി.എക്സ്.
    പശ്ചിമകൊച്ചിയിലെ ഇണപിരിയാത്ത സൗഹൃദക്കണ്ണികൾ ആണിവർ. ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
    Published by:Meera Manu
    First published: