നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Randu Movie| പൊളിറ്റിക്കൽ സറ്റയർ ചിത്രമായ 'രണ്ടിന്റെ' ട്രെയിലർ പുറത്ത്

  Randu Movie| പൊളിറ്റിക്കൽ സറ്റയർ ചിത്രമായ 'രണ്ടിന്റെ' ട്രെയിലർ പുറത്ത്

  ഡിസംബര്‍ പത്തിന് ചിത്രം തീയേറ്ററുകളില്‍ റീലീസ് ചെയ്യും.

  • Share this:
   ഹെവന്‍ലി മൂവിസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ചു സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന പുത്തന്‍ ചിത്രമാണ് രണ്ട്. സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം.

   ചിത്രത്തിന്റെ ട്രൈലെറും റീലീസ് ഡേറ്റും മലയാളത്തിന്റെ താര സൂര്യന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. ഡിസംബര്‍ പത്തിന് ചിത്രം തീയേറ്ററുകളില്‍ റീലീസ് ചെയ്യും.

   ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. അനീഷ് ലാല്‍ ആണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് അന്നാ രാജനാണ്.ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് മറ്റുള്ള താരങ്ങള്‍


   റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.ലൈന്‍ പ്രൊഡ്യൂസര്‍ അഭിലാഷ് വര്‍ക്കല, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, ചമയം പട്ടണം റഷീദ്, പട്ടണം ഷാ, കല അരുണ്‍ വെഞാറമൂട്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, ത്രില്‍സ് മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍, മാര്‍ക്കറ്റിംഗ് - എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍ .
   Published by:Jayashankar AV
   First published:
   )}