ഇന്റർഫേസ് /വാർത്ത /Film / Vedikkettu Movie | 'വെടിക്കെട്ടിന് തിരികൊളുത്തി' വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

Vedikkettu Movie | 'വെടിക്കെട്ടിന് തിരികൊളുത്തി' വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വിഷ്ണുവും ബിബിനും തന്നെയാണ്

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വിഷ്ണുവും ബിബിനും തന്നെയാണ്

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും വിഷ്ണുവും ബിബിനും തന്നെയാണ്

  • Share this:

തിരക്കഥാകൃത്തുക്കളുടെ റോളില്‍ ആദ്യമെത്തി പിന്നീട്  അഭിനേതാക്കളുമായി മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച ബിബിന്‍ ജോര്‍ജും (Bibin George) വിഷ്ണു ഉണ്ണികൃഷ്ണനും (Vishnu Unnikrishnan)  ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. വെടിക്കെട്ട് (Vedikettu) എന്ന് പേരിട്ടിരിക്കുന്ന. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു.

ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതാണ്  വെടിക്കെട്ടിന്‍റെ പ്രത്യേകത. 14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം മറ്റു പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

 Also Read-'ഏഴാം നാള്‍ കഥ പറയാന്‍ ഒരു വിശിഷ്ടാതിഥിയെത്തി'; മമ്മൂട്ടി ചിത്രം 'പുഴു' 'ട്രെയിലര്‍ പുറത്ത്

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ജോൺകുട്ടിയാണ്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവരാണ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ പി, പ്രൊസക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം ദിനേശ് മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ സുജയ് എസ് കുമാർ, ഗ്രാഫിക്സ് നിധിൻ റാം, ഡിസൈൻ ടെൻപോയിൻ്റ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പിആർഒ പി ശിവപ്രസാദ്.

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ; പുതിയ ചിത്രം എറണാകുളത്ത് ആരംഭിച്ചു

ഗുരു സോമസുന്ദരം (Guru Somasundaram), ജിനു ജോസഫ് (Jinu Joseph), ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya), ശ്രുതി രാമചന്ദ്രൻ (Sruthi Ramachandran), ശ്രിന്ദ (Srinda) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ. രാമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.

സംവിധായകൻ സിബി മലയിൽ സ്വിച്ചോൺ നിർവ്വഹിച്ചു. സംവിധായകൻ മനു അശോകൻ ആദ്യ ക്ലാപ്പടിച്ചു. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, ആഭിജ ശിവകല, കോട്ടയം രമേഷ്, അരുൺ കുമാർ, ശ്രുതി രജനീകാന്ത്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. രമേഷ് റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണൻ നിർവ്വഹിക്കുന്നു. കന്നട സിനിമാ നിർമ്മാതാവായ രമേഷ് റെഡ്ഢിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

എഡിറ്റർ- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റിൽസ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടർ- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി., അസിസ്റ്റന്റ് ഡയറക്ടർ- യദോകൃഷ്ണ, ദേയകുമാർ, കാവ്യ തമ്പി; പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി.ആര്‍.ഒ. -എ.എസ്. ദിനേശ്.

മെയ് ആറ് മുതൽ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.

First published:

Tags: Bibin George, Vishnu unnikrishnan