വിഷ്ണു ഉണ്ണികൃഷ്ണന്‍ (Vishnu Unnikrishnan) ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം 'കുറി'യുടെ (kuri) സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കറി കത്തിയുമായി നില്‍ക്കുന്ന നടി സുരഭി ലക്ഷ്മിയാണ് പോസ്റ്ററിലുളളത്. കെ ആര്‍ പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
നിഗൂഢത നിറഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ ഒളിപ്പിച്ചു വെച്ച കുറിയില്‍ സിപിഒ ദിലീപ് കുമാറായാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ കുറിയില്‍ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംഗീതം - വിനു തോമസ്, വരികള്‍- ബി.കെ. ഹരിനാരായണന്‍,സന്തോഷ് സി. പിള്ള ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി. പൊയ്യ എഡിറ്റിംഗ് - റാഷിന് അഹമ്മദ് പൊയ്യ പ്രൊജക്റ്റ് ഡിസൈനര്‍ - നോബിള്‍ ജേക്കബ് പൊയ്യ, ആര്‍ട് - രാജീവ് കോവിലകം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്‌റ്യൂംസ് - സുജിത്ത് മട്ടന്നൂര്‍, സൗണ്ട് ഡിസൈന്‍ - വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് - ശരണ്‍ എസ്.എസ്., ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - പ്രകാശ് കെ. മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശിഹാബ് വെണ്ണല വി.എഫ്.എക്‌സ്. - അഭീഷ് രാജന്‍, സ്റ്റില്‍സ് - സേതു അതിപ്പില്‍, ഡിസൈന്‍സ് - അര്‍ജുന്‍ ജി.ബി.
RRR 1000 കോടി ആഘോഷ വേദിയിൽ ചെരിപ്പിടാതെ രാം ചരൺ
സംവിധായകൻ എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) RRR ന്റെ വിജയത്തിളക്കത്തിലാണ് രാം ചരൺ (Ram Charan). തന്റെ ഉറ്റസുഹൃത്തായ ജൂനിയർ എൻടിആറുമായി (Jr NTR) സിനിമയിൽ നായക വേഷം പങ്കിട്ടു കൊണ്ടാണ് രാം ചരൺ അഭിനയിച്ചത്. ചരൺ പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ച് നഗ്നപാദനായി നടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. അദ്ദേഹം ചെരിപ്പിടാത്തതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ഒരു വിഭാഗം ആരാധകർ. ശബരിമല ദർശനത്തിന് മുമ്പ് ഭക്തർ പിന്തുടരുന്ന ആചാരമായ അയ്യപ്പ ദീക്ഷയാണ് രാം ചരൺ ഇപ്പോൾ ആചരിക്കുന്നത്.
രാം ചരൺ, ജൂനിയർ എൻടിആർ, എസ്.എസ്. രാജമൗലി എന്നിവർ ഒരു വിജയ പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഓടിയെത്തേണ്ട തിരക്കിലാണ്. RRR വൻ വിജയമായതിനാൽ നിർമ്മാതാവ് ഡിവിവി ദനയ്യയ്‌ക്കൊപ്പം മൂവരും ആഘോഷത്തിമിർപ്പിലാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ചിത്രം 1000 കോടിയിലേക്ക് കുതിച്ചു കഴിഞ്ഞു.
കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ച് നഗ്നപാദനായി നടന്ന രാം ചരൺ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അയ്യപ്പഭക്തർ 48 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കൊപ്പം മറ്റ് നിരവധി ആചാരങ്ങളും പാലിക്കേണ്ടതുണ്ട്. ഓരോ വ്യക്തിക്കും അനുസരിച്ച് സമയപരിധി വ്യത്യാസപ്പെടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuri movie, Vishnu unnikrishnan