• HOME
 • »
 • NEWS
 • »
 • film
 • »
 • Shalamon First Look poster | വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 'ശലമോൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Shalamon First Look poster | വിഷ്ണു ഉണ്ണികൃഷ്ണന്‍റെ 'ശലമോൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന നാലു സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

shalamon_poster

shalamon_poster

 • Last Updated :
 • Share this:
  വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നവാഗതനായ ജിതിൻ പത്മനാഭൻ സംവിധാനം ചെയ്യുന്ന "ശലമോൻ" (Shalamon) ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First look Poster) പുറത്തിറങ്ങി. നിസ്സാം ഗൗസ്‌ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ചായഗ്രഹണം പാപ്പിനു നിർവഹിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രം, പെപ്പർകോൺ സ്റ്റുഡിയോസിനു വേണ്ടി നോബിൾ ജോസ് ആണ് നിർമ്മിക്കുന്നത്. കൃഷ്ണൻ കുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് ശേഷം പെപ്പർ കോൺ സ്റ്റുഡിയോസുമായി ചേർന്ന് വിഷ്ണു ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കൊ പ്രൊഡ്യുസർ സുജിത് ജെ നായർ & ഷാജി. എക്‌സികുട്ടിവ് പ്രൊഡ്യുസർ ബാദുഷ എൻ എം.

  വിഷ്ണു ഉണ്ണികൃഷ്ണനു പുറമെ ദിലീഷ് പോത്തൻ, സുധി കോപ്പ, കിച്ചു ടെല്ലസ്, സമ്പത്ത് രാജ്, ആദിൽ ഇബ്രാഹിം, സൗമ്യ മേനോൻ, അഞ്ജലി നായർ, പോളി വത്സൻ, വിനീത് വിശ്വം, അൽത്താഫ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

  "ചെല്ലാനത്തിനപ്പുറം ഒരു ലോകമില്ല എന്ന ചിന്തയിൽ പള്ളിയും നാട്ടുകാര്യങ്ങളുമായി ഒതുങ്ങി കഴിയുന്ന നാലു സഹോദരന്മാർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഹോദരന്മാരിൽ ഒരുവൻ ചെല്ലാനത്തിനപ്പുറമുള്ള ജീവിതത്തിന്റെ സുഖങ്ങൾ തേടി പോകുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് നർമ്മത്തോടെ ചിത്രം അവതരിപ്പിക്കുന്നത്".

  Also Read- Kuri movie | വിഷ്ണു ഉണ്ണികൃഷ്ണന്റെ 'കുറി' റിലീസിനൊരുങ്ങുന്നു

  ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് ഗോകുൽ ഹർഷൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്. എഡിറ്റിംഗ് റിയാസ് കെ ബദർ, ആർട്ട് സജീഷ് ചന്ദു, മെയ്ക്കപ്പ് മനു മോഹൻ, കോസ്റ്റ്യുമ് ആരതി ഗോപാൽ. ചിഫ് അസ്സോസിയേറ്റ് അനീവ് സുകുമാർ.

  റൺ രവി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. സ്റ്റിൽസ് അജി മസ്കറ്റ് & പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോകാർപസ്. .പി ആർ ഒ മഞ്ജു ഗോപിനാഥ്.  പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ സബാഷ് ചന്ദ്രബോസ്; ടീസർ പുറത്ത്

  മുഴുനീള ഹാസ്യചിത്രമെന്ന സൂചന നൽകി സബാഷ് ചന്ദ്രബോസ് എന്ന സിനിമയുടെ ടീസർ പുറത്ത്. ദേശീയ പുരസ്കാരം നേടിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ സംവിധായകൻ വിസി അഭിലാഷ് ഒരുക്കുന്ന ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്’. പ്രശസ്ത ചലച്ചിത്ര താരം ടോവിനോ തോമസ്സ്, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനൽ വഴിയും ചിത്രത്തിന്‍റെ ആദ്യ ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നു.

  വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്‍റണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ശ്രീജ ദാസ് ആണ് നായികയായി എത്തുന്നത്. ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ജോളി ലോനപ്പനാണ് സിനിമ നിർമിക്കുന്നത്. സജിത്ത് പുരുഷൻ ക്യാമറ. ശ്രീനാഥ് ശിവശങ്കരൻ സംഗീതവും സ്റ്റീഫൻ മാത്യ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

  ഇന്ദ്രൻസ് നായകനായി 2018ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന തൻ്റെ ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് വി സി അഭിലാഷ്. സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആളൊരുക്കം ഫിലിം ക്രിട്ടിക്സ് അടക്കം മറ്റ് അവാർഡുകളും നേടിയിരുന്നു.
  Published by:Anuraj GR
  First published: