വിഷു ആഘോഷം (Vishu celebrations) ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നതിനിടെ ഈ ദിനത്തിലും കഷ്‌ടതകൾ പേറുന്നവരിലേക്കും കാഴ്ചയെത്തിച്ച് ഒരു സംഗീത ആൽബം. കര്‍ഷക ആത്മഹത്യ, ബാങ്ക് ജപ്തി പോലെയുള്ള കാലിക പ്രമേയങ്ങൾ അതിമനോഹരമായി അവതരിപ്പിച്ച ഈ സംഗീത ആല്‍ബം കാഴ്ചക്കാരുടെ മനസ്സിൽ നൊമ്പരമായി മാറുകയാണ്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരനും സഹോദരിയും വിഷു ആഘോഷത്തിന് ഒത്തു ചേരുന്നതും പഴയ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതും വേദനയുള്ള കാഴ്ചയായി മാറുന്നു. ശ്യാം ധര്‍മ്മന്റെ ശുദ്ധ സംഗീതം തന്നെയാണ് പ്രധാന ആകര്‍ഷണം. ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് സലാവുദീന്‍ അബ്ദുല്‍ഖാദറിന്റെ ലളിതമായ രചനയും. ഇവരുടെ കൂട്ടുകെട്ട് ഇതിന് മുന്‍പും നിരവധി ഹിറ്റ് ഗാനങ്ങൾ നല്‍കിയിട്ടുണ്ട്. 'വെറുതെ ഒരു ഭാര്യ' പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമയും ഇതിൽ ഉള്‍പ്പെടും.
'സ്നേഹപൂര്‍വം' എന്ന സൂപ്പര്‍ഹിറ്റ് ആല്‍ബം ഡയറക്ടർ വിനോദ് ലെന്‍സ്മാന്‍ ആണ് ഈ ഗാനം സംവിധാനം ചെയ്തിട്ടുള്ളത്. ഛായാഗ്രഹണം അരുണ്‍ നയനം, എഡിറ്റര്‍ അജയ് ഗുരുവായൂര്‍. നിര്‍മ്മാണം മ്യൂസിക് വാലി. കോ-പ്രൊഡക്ഷൻ- സപ്ന വിജയാനന്ദ്, നിസാര്‍ കാട്ടകത്ത്.
Also read: മേടം ഒന്നിന് എത്തുന്ന വിഷു എന്തേ ഈ വർഷം രണ്ടാം തീയതിയായി? ഉത്തരം ഇതാണ്കേരളം, കര്‍ണാടകയിലെ തുളുനാട് പ്രദേശം, മാഹി, തമിഴ്നാട്ടിലെ ചില ജില്ലകള്‍ എന്നിവിടങ്ങളില്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് വിഷു (Vishu). മലയാള മാസമായ മേടം ഒന്നിനാണ് സാധാരണ വിഷു ആഘോഷിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം നമ്മള്‍ മേടം രണ്ടിനാണ് ആഘോഷിക്കുന്നത്. മുന്‍പും ചിലവര്‍ഷങ്ങളില്‍ രണ്ടാം തീയതി നമ്മള്‍ വിഷു ആഘോഷിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. വിഷു ഒരു കാര്‍ഷികയാണ് ഉത്സവം കൂടിയാണ്. കാലം മാറിയതോടെ പുതുവര്‍ഷവും വിഷുവും കൂടി ഒരുമിച്ച് ആഘോഷിക്കുന്ന രീതി കടന്ന് വന്നു. അതിനാല്‍ തന്നെ മേടം ഒന്നിന് പുതുവര്‍ഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും ഒന്നായി മാറി.
ചില വര്‍ഷങ്ങളില്‍ ഉദയശേഷമാകും സൂര്യന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുക. ഉദിക്കുന്ന സമയത്ത് സൂര്യന്‍ മീനത്തിലായിരിക്കും. അത്തരത്തില്‍ സംഭവിക്കുന്ന വര്‍ഷങ്ങളില്‍ ഒന്നാം തീയതിക്ക് പകരം രണ്ടാം തീയതിയായിമാറും. നിലവില്‍ മീനത്തിലാണ് രാവും പകലും തുല്യമായി വരുന്ന ദിവസം. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അത് കുംഭത്തിലേക്ക് മാറുമെന്നാണ് ചിലര്‍ പറയുന്നു.
Summary: Vishu Tharattu is a album song which raises a toast to those who inched through the hardships of life. The Shyam Dharman musical is made available on YouTubeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.