ഇന്റർഫേസ് /വാർത്ത /Film / Vishudha Mejo Movie| 'കൊല ഡിലെ ആണല്ല ഇവൻ'; വിശുദ്ധ മെജോ ടീസർ പുറത്ത്

Vishudha Mejo Movie| 'കൊല ഡിലെ ആണല്ല ഇവൻ'; വിശുദ്ധ മെജോ ടീസർ പുറത്ത്

ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും

ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും

ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും

  • Share this:

ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം വിശുദ്ധ മെജോയുടെ (Vishudha Mejo Movie) റിലീസ് തീയേറ്റർ പുറത്തുവിട്ടു. ചിത്രം വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും.

ഓഗസ്റ്റ് 5 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രമാണ് വിശുദ്ധ മെജോ. എന്നാൽ കനത്ത മഴയെ തുടർന്ന് ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വിശുദ്ധ മെജോ. കിരൺ ആന്റണിയാണ് സംവിധാനം.

പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസാണ്.

' isDesktop="true" id="556832" youtubeid="77p1COE2qw8" category="film">

ചിത്രത്തിൻറെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. എഡിറ്റിങ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ചിത്രത്തിലെ വൈപ്പിൻ കര എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഉന്മേഷ് കൃഷ്ണയാണ്.

Also Read- താൻ കണ്ടതിൽ ഏറ്റവും സൂക്ഷ്മമായ നടന്മാരിൽ ഒരാൾ; ദുൽഖറിനെ കുറിച്ച് സംവിധായകൻ ആർ ബാൽകി

ചിത്രത്തിന്റെ ട്രെയ്‌ലറും 'ഒറ്റമുണ്ട് പുണർന്ന്' എന്ന് ആരംഭിക്കുന്ന ഗാനവും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകർ ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ഒന്നിച്ച് ആലപിച്ചിരിക്കുന്നു ഗാനമാണിത്. ഈ ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.

Also Read- Film release | താരചിത്രങ്ങൾക്കൊപ്പം റിലീസിനൊരുങ്ങി വിശുദ്ധ മെജോ, ഉൾക്കാഴ്ച

അഡീഷണൽ വോക്കൽസ് - ജസ്റ്റിൻ വർഗീസ്, സംഗീതം - അനൂപ് നിരിച്ചൻ, ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, സിദ്ധാർത്ഥൻ, ശബ്ദമിശ്രണം: വിഷ്ണു സുജാതൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് ഷൊർണൂർ, വസ്ത്രലങ്കാരം: റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്: സിനൂപ് രാജ്, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽ: വിനീത് വേണുഗോപാലൻ, ഡിസൈനുകൾ: യെല്ലോടൂത്ത്സ്.

First published:

Tags: Lijomol, Mathew Thomas, Vishudha mejo