മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ വിഷ്വല്‍ സറൗണ്ട് പോസ്റ്റുമായി അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിലെ പറുദീസ എന്ന് തുടങ്ങുന്ന ഗാനത്തോടൊപ്പമാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് മൂന്നിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
മമ്മൂട്ടിയെ കൂടാതെ തബു, ഫര്ഹാന് ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്.
14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്മ പര്‍വ്വം'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രന് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- വിവേക് ഹര്ഷന്, സംഗീതം- സുഷിന് ശ്യാം. അഡീഷണല്‍ സ്ക്രിപ്റ്റ്- രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്സ് - ആര്.ജെ. മുരുകന്, വരികള്‍- റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍- സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍-ലിനു ആന്റണി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.