നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മകൻ ചെയ്‌തതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട വേഷം; മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ പറഞ്ഞത് വൈറൽ

  മകൻ ചെയ്‌തതിൽ ഏറ്റവും ഇഷ്‌ടപ്പെട്ട വേഷം; മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ പറഞ്ഞത് വൈറൽ

  Viswanathan Nair picks his favourite from son Mohanlal's roles | വർഷങ്ങൾക്ക് മുൻപുള്ള മോഹൻലാലിന്റെ അച്ഛന്റെ അഭിമുഖ വീഡിയോ വൈറൽ

  മോഹൻലാൽ അച്ഛനും അമ്മക്കുമൊപ്പം

  മോഹൻലാൽ അച്ഛനും അമ്മക്കുമൊപ്പം

  • Share this:
   കയ്യടികളും ഹർഷാരവവും മോഹൻലാൽ സിനിമക്ക് പുത്തരിയല്ല. മുണ്ടു മടക്കി, മീശ പിരിച്ച്, റെയ്‌ബാൻ വച്ച് ലാലേട്ടൻ സ്‌ക്രീനിൽ നിറഞ്ഞാൽ, ആഹാ, ഇതിൽപ്പരം സന്തോഷം ആരാധകർക്ക് വേറെയുണ്ടോ? പതിറ്റാണ്ടുകളായി ഈ ട്രെൻഡ് നഷ്‌ടപ്പെടാതെ നിലനിർത്താൻ കഴിഞ്ഞതാണ് സൂപ്പർ സ്റ്റാർ പദവിയിൽ ഇന്നും മോഹൻലാൽ തിളങ്ങാനുള്ള കാരണം.

   മോഹൻലാൽ ചെയ്ത എണ്ണംപറഞ്ഞ വേഷങ്ങളിൽ ഓരോന്നിനോടും ആരാധനയുള്ള ഒട്ടേറെപ്പേർ ഉണ്ടാവും. 'ഗുഡ് ഈവനിംഗ് മിസ്സിസ് പ്രഭ നരേന്ദ്രനിൽ' തുടങ്ങി ഇന്നും വായ്ത്താരി പോലെ പറഞ്ഞ് നടക്കുന്ന ഡയലോഗുകൾ വേറെ. ഫാൻസ്‌ അസോസിയേഷനും പുറമേ ഉള്ള മോഹൻലാൽ ഫാനുകളുടെ എണ്ണം എടുക്കുക അത്ര എളുപ്പമുള്ള പണിയല്ല താനും.

   Also read: പത്മരാജൻ പുരസ്ക്കാരം പ്രഖ്യാപിച്ചു: സുഭാഷ് ചന്ദ്രൻ, സാറാ ജോസഫ്, മധു സി. നാരായണൻ, സജിൻ ബാബു ജേതാക്കൾ

   എന്നാൽ മോഹൻലാൽ കഥാപാത്രങ്ങളിൽ അഭിപ്രായം പറയേണ്ട ഏറ്റവും വേണ്ടപ്പെട്ട ഒരാളുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മറ്റാരുടേയുമല്ല, അച്ഛൻ വിശ്വനാഥൻ നായരുടെ. 2007ലാണ് മോഹൻലാലിന്റെ അച്ഛൻ വിട പറഞ്ഞത്. വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിലാണ് വിശ്വനാഥൻ നായർ മകൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്‌ടം തോന്നിയ കഥാപാത്രത്തെപ്പറ്റി മനസുതുറന്നതു‌.

   അച്ഛനിഷ്‌ടം മംഗലശ്ശേരി നീലകണ്ഠനെയാണ്. ദേവാസുരത്തിലെ തന്റേടിയായ, വീറും വാശിയും നിറഞ്ഞ ആൺകുട്ടിയായി മകൻ സ്‌ക്രീനിലെത്തിയതാണ് അച്ഛനിഷ്‌ടപ്പെട്ടത്. നേരത്തെ ലാലിൻറെ ഭാര്യ സുചിത്ര തനിക്കിഷ്‌ടപ്പെട്ട സിനിമ ഏതെന്ന് പറഞ്ഞിരുന്നു. 'ചിത്രം' സിനിമയോടാണ് സുചിത്രക്ക് കൂടുതൽ പ്രിയം.

   വൈറലായ വീഡിയോ ചുവടെ:


   First published:
   )}