നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ബച്ചൻ കുടുംബം വേഗം സുഖം പ്രാപിക്കട്ടെ'; പ്രാർഥനയും ആശംസയുമായി വിവേക് ഒബ്റോയി

  'ബച്ചൻ കുടുംബം വേഗം സുഖം പ്രാപിക്കട്ടെ'; പ്രാർഥനയും ആശംസയുമായി വിവേക് ഒബ്റോയി

  ആദ്യം അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രാർഥനകൾ നേർന്നുള്ള ട്വീറ്റും താരം പങ്കുവെച്ചിരുന്നു.

  vivek oberoi

  vivek oberoi

  • Share this:
   കോവിഡ് ബാധ സ്ഥിരീകരിച്ച ബച്ചൻ കുടുംബത്തിന്റെ സുഖപ്രാപ്തിക്കായി പ്രാർഥനയും ആശംസകളും നേർന്ന് നടൻ വിവേക് ഒബ്റോയി. ട്വിറ്ററിലൂടെയാണ് വിവേക് ഒബ്റോയി ആശംസകളും പ്രാർഥനയും നേർന്നിരിക്കുന്നത്.

   പെട്ടെന്നുള്ള സുഖ പ്രാപ്തിക്കായി ആശംസകളും ഒപ്പം പ്രാര്‍ഥനയും നേരുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. "കുടുംബം എത്രയും വേഗം സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർഥിക്കുന്നു". ഐശ്വര്യയ്ക്കും മകൾക്കും രോ​ഗം സ്ഥിരീകരിച്ച വാർത്ത പങ്കുവച്ച് വിവേക് ട്വീറ്റ് ചെയ്തു.

   TRENDING:കോവിഡ് കാലത്തും ജോലി ചെയ്തതിന് ആദരം; റസ്റ്ററന്റിൽ കഴിക്കാൻ എത്തിയ ആൾ ടിപ്പ് ആയി നൽകിയത് 1000 ഡോളർ
   [NEWS]
   'മീഡിയ ഇത്ര സ്ത്രീവിരുദ്ധമോ?' ആരാണ് ഈ ചോദ്യം ചോദിക്കുന്നത്?
   [NEWS]
   WCC | 'വിധുവിന്റെ പ്രൊജക്ടിന്റെ ഭാഗമാകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു'; വിശദീകരണവുമായി നടി പാർവതി
   [NEWS]


   ആദ്യം അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രാർഥനകൾ നേർന്നുള്ള ട്വീറ്റും താരം പങ്കുവെച്ചിരുന്നു.  കഴിഞ്ഞ ദിവസമാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആ​രാധ്യ എന്നിവർക്ക് അസുഖം സ്ഥിരീകരിച്ചത്.   ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. താനുമായി കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരും പരിശോധന നടത്തണമെന്ന് ബച്ചൻ ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് വ്യക്തമാക്കി അഭിഷേകും രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ഐശ്വര്യയ്ക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത്.

   ഇതിന് പിന്നാലെ അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള നാല് ബംഗ്ലാവുകൾ സീൽ ചെയ്തു. പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കി. ബച്ചന്റെ സ്റ്റാഫുകളിൽ 16 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി.

   ഒരുകാലത്ത് ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്നു വിവേകും ഐശ്വര്യയും. പ്രണയത്തകർച്ച ഇരുവരും തമ്മിലുള്ള സൗഹൃദ തകർച്ചയ്ക്കും കാരണമായി മാറിയിരുന്നു.
   Published by:Gowthamy GG
   First published:
   )}