നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഈ വണ്ടി ലീഗല്‍ ആണോ? MVD എന്താ കേസെടുക്കാത്തത്'; 'കുറുപ്പ്' പ്രോമോഷന്‍ വാഹനത്തിനെതിരെ വ്‌ലോഗര്‍

    'ഈ വണ്ടി ലീഗല്‍ ആണോ? MVD എന്താ കേസെടുക്കാത്തത്'; 'കുറുപ്പ്' പ്രോമോഷന്‍ വാഹനത്തിനെതിരെ വ്‌ലോഗര്‍

    സിനിമാ പ്രോമോഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും വ്‌ലോഗര്‍ ചോദിച്ചു

    • Share this:
      ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പ്' തിയറ്ററില്‍ വിജയകരമായി മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രോമേഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വ്‌ലോഗര്‍ മല്ലു ട്രാവലര്‍(ഷാക്കിര്‍ സുബാഹാന്‍). സിനിമാ പ്രോമോഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും വ്‌ലോഗര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

      നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും വ്‌ലോഗര്‍ പറയുന്നു.

      ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

      അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ??
      സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ??

      സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ?

      നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലാ, എന്നാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്
      100 % ഇത് നിയമ വിരുദ്ധം ആണു
      (ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കില്‍, അപ്പൊ ഇത് കണ്ട് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ ,

      സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു.
      പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം തന്നെ.
      Published by:Jayesh Krishnan
      First published:
      )}