റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ്(Vysakh) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നൈറ്റ് ഡ്രൈവ്' (Night drive).
ഒരു ത്രില്ലര്‍ ചിത്രമായിട്ടായിരിക്കും 'നൈറ്റ് ഡ്രൈവ്' പുറത്തിറങ്ങുക. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകായാണ് അണിറ പ്രവർത്തകർ.രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മുരുകൻ കാട്ടാക്കട ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നിത്യ മാമെൻ, കപില്‍ കപിലൻ എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നത്.
ആന്‍ മെഗാ മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'നൈറ്റ് ഡ്രൈവെ'ന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്.
ഫഹദ് (Fahad) ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മലയന്‍കുഞ്ഞ്'. സംവിധായകന്‍ ഫാസില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്‌മാനാണ് ( A R Rahman) .
മോഹന്‍ലാല്‍ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ആടുജീവിത'ത്തിന്റെയും സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനാണ്.
കോവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രങ്ങളായ 'സീ യു സൂണ്‍', 'മാലിക്' എന്നിവയ്ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട് 'മലയന്‍കുഞ്ഞി'ന്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയന്‍കുഞ്ഞ്'. മഹേഷ് നാരായണനായിരിക്കും മലയന്‍കുഞ്ഞെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അമിത് ചക്കാലക്കൽ ചിത്രം 'അസ്ത്രാ' സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു
അമിത് ചക്കാലക്കൽ (Amith Chakalakkal), പുതുമുഖ നായിക സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്രാ' (Asthra movie ) എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും സുൽത്താൻ ബത്തേരി അടത്താര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, കോട്ടയം രമേശ്, നീനാ കുറുപ്പ്, സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു.
മണി പെരുമാൾ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. വിനു കെ. മോഹൻ, ജിജു രാജ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രീനന്ദ് കല്ലാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, പ്രൊജക്ട് ഡിസൈൻ- ഉണ്ണി സക്കേവൂസ്, കല- സംജിത്ത് രവി, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ശിബി ശിവദാസ്, പരസ്യകല- ആന്റണി സ്റ്റീഫൻ, എഡിറ്റർ-അഖിലേഷ് മോഹൻ, പശ്ചാത്തല സംഗീതം- റോണി റാഫേൽ, നൃത്തം-ശാന്തി, ആക്ഷൻ- മാഫിയ ശശി, ലൈൻ പ്രൊഡ്യൂസർ, വിതരണം- സാഗാ ഇന്റർനാഷണൽ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Ben, Roshan Mathew