• HOME
  • »
  • NEWS
  • »
  • film
  • »
  • WAITING IS OVER FIFTH SEASON OF MONEY HEIST TRAILER WILL BE RELEASED TODAY

കാത്തിരിപ്പ് അവസാനിക്കുന്നു: മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. സീരിസിന്റെ അവസാനഭാഗമാണ് പുറത്തിറങ്ങുന്നത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. സീരിസിന്റെ അവസാനഭാഗമാണ് പുറത്തിറങ്ങുന്നത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. സീരിസിന്റെ അവസാനഭാഗമാണ് പുറത്തിറങ്ങുന്നത്

  • Last Updated :
  • Share this:
    ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. സീരിസിന്റെ അവസാനഭാഗമാണ് പുറത്തിറങ്ങുന്നത്. സീരിസിന്റെ ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു.

    മണി ഹെയ്സ്റ്റില്‍ പ്രൊഫസറായി വേഷമിടുന്ന അല്‍വാരോ മോര്‍ട്ടെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

    പ്രൊഫസര്‍ എന്ന കഥാപാത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്ന വലിയ കണ്ണടയും ജാക്കറ്റും ഷര്‍ട്ടും ധരിച്ച് കയ്യില്‍ ഒരു കപ്പ് കാപ്പിയുമായി ഔട്ട്‌ഡോര്‍ ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രമാണ് മോര്‍ട്ടെ പങ്കുവെച്ചത്.

    Also Read-പ്രൊഫസറും സംഘവും വീണ്ടുമെത്തുന്നു; അഞ്ചാം ഭാഗം ഷൂട്ടിങ്‌ പുരോഗമിക്കുന്നു; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

    സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഷെയര്‍ ചെയ്തതിന് ശേഷം 1,313,669 ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. മണി ഹെയ്സ്റ്റിന്റെ അടുത്ത സീസണിനായി കാത്തിരിക്കുന്ന ആരാധകരുടെ ആവേശവും പ്രതീക്ഷയും എത്രത്തോളമാണെന്ന് കമന്റ് സെക്ഷനിലൂടെ ഒന്നോടിച്ചു നോക്കിയാല്‍ അറിയാവുന്നതേയുള്ളൂ.

    ലാ കാസ ഡി പാപേല്‍' എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ സീരീസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റായി മാറിയത്. പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ്.

    ഫെബ്രുവരിയില്‍ റിലീസ് ഉണ്ടെന്നായിരുന്നു തുടക്കത്തില്‍ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ അത് സംഭവിച്ചില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയാവാത്തതിനാല്‍ റിലീസ് വൈകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും.

    സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതമായ എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 2017ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് പേരില്‍ ആന്റിന 3 എന്ന സ്പാനീഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
    Published by:Jayashankar AV
    First published:
    )}