നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തകർപ്പൻ ഡാൻസുമായി 'ഗോദ' നായിക വമിഖ ഗബ്ബി ഇൻസ്റ്റഗ്രാമിൽ

  തകർപ്പൻ ഡാൻസുമായി 'ഗോദ' നായിക വമിഖ ഗബ്ബി ഇൻസ്റ്റഗ്രാമിൽ

  Wamiqa Gabbi posts her dancing video on Instagram | ഗോദയിൽ ഗുസ്തി പിടിച്ച വമിഖ തകർപ്പൻ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയയിൽ

  • Share this:
   പഞ്ചാബിൽ നിന്നും മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് വമിഖ ഗബ്ബി. ഗോദയിലെ ഗുസ്തിക്കാരി അദിതി സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വമിഖ പിന്നെ പൃഥ്വിരാജ് ചിത്രം നയനിൽ നിഗൂഢത നിറഞ്ഞ മറ്റൊരു കഥാപാത്രമായി എത്തുകയും ചെയ്തു. അതിനിടയിൽ ഒരു മലയാള ആൽബത്തിലും വേഷമിട്ടു. ആദ്യ ചിത്രത്തിൽ ടൊവിനോ തോമസ് ആയിരുന്നു വമിഖയുടെ നായകൻ.

   ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ വമിഖ ഫോട്ടോഷൂട്ട് തിരക്കിലാണ്. ഗ്ലാമർ നിറയുന്ന ചിത്രങ്ങളും നാടൻ പെൺകൊടിയുടെ മുഖമായും വമിഖയെ ഇൻസ്റ്റഗ്രാമിൽ കാണാം. പത്തര ലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം പേജാണ് താരത്തിന്റേത്. വമിഖയുടെ പോസ്റ്റുകൾക്കും അതിനാൽ തന്നെ മികച്ച വരവേൽപ്പാണ് ഇവിടെ ലഭിക്കുന്നത്.
   ഏറ്റവും പുതിയ പോസ്റ്റ് അൽപ്പം വേറിട്ടതാണ്. ഇത്തവണ ഒരു അടിപൊളി നൃത്തവുമായാണ് വമിഖയുടെ വരവ്. കറുത്ത ഷോർട്സും ടോപ്പും ജാക്കറ്റും അണിഞ്ഞ വമിഖ ഒരു ഇംഗ്ലീഷ് ഗാനത്തിനാണ് ചുവടുകൾ തീർക്കുന്നത്. അതി ചടുലമാണ് വമിഖയുടെ ഓരോ മൂവും. കുറേക്കൂടിയും മികച്ച രീതിയിൽ ചെയ്യാമായിരുന്നു എന്നും താരം ക്യാപ്‌ഷനിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാനായതിന്റെ സന്തോഷവും നൃത്തത്തിനൊപ്പമുള്ള ക്യാപ്‌ഷനിൽ വമിഖ പ്രകടിപ്പിക്കുന്നു.
   First published:
   )}