HOME /NEWS /Film / Wamiqa Gabbi | ഗോദ നായിക വമിഖ ഗബ്ബി വേഷമിടുന്ന ആദ്യ സംഗീത ആൽബം 'മുക്തി' പുറത്തിറങ്ങി

Wamiqa Gabbi | ഗോദ നായിക വമിഖ ഗബ്ബി വേഷമിടുന്ന ആദ്യ സംഗീത ആൽബം 'മുക്തി' പുറത്തിറങ്ങി

വമിഖ ഗബ്ബി

വമിഖ ഗബ്ബി

Wamiqa Gabbi starring Mukthi music album released | മൂന്നു ഭാഷകളിലായി പുറത്തിറങ്ങിയ സംഗീത ആൽബത്തിന്റെ മൂന്നാമത്തെ ഭാഗമാണ് 'മുക്തി'

  • Share this:

    ഗോദ, നയൻ സിനിമകളിലൂടെ മലയാളത്തിന് പരിചിതമായ നടി വമിഖ ഗബ്ബി വേഷമിടുന്ന ആദ്യ സംഗീത ആൽബം 'മുക്തി' പുറത്തിറങ്ങി. പ്രധാനമായും തിരുവനന്തപുരത്തു വച്ച് ചിത്രീകരിച്ചിരിക്കുന്ന ആൽബം സംവിധാനം ചെയ്തത് ജിതിൻ ലാൽ.

    മൂന്നു ഭാഷകളിലായി പുറത്തിറങ്ങിയ സംഗീത ആൽബത്തിന്റെ മൂന്നാമത്തെ ഭാഗമാണ് 'മുക്തി'. ബോധി, ഗതി എന്നിങ്ങനെയായിരുന്നു ആദ്യ രണ്ടു ഭാഗങ്ങളുടെ പേര്. ലെന, നൈല ഉഷ എന്നിവരായിരുന്നു ഇതിൽ വേഷമിട്ടത്.

    സമൂഹത്തിൽ നിന്നും വിവേചനം നേരിടുന്ന ഒരു കലാകാരിയുടെ ആത്മ സംഘർഷമാണ് നാലര മിനിറ്റ് ദൈർഘ്യം വരുന്ന ഈ ആൽബത്തിൽ പറയുന്നത്. സ്ത്രീ എന്ന നിലയിൽ ഒരു വ്യക്തി നേരിടുന്ന വിവേചനമാണ് പ്രധാന പ്രതിപാദ്യം. ആൽബം നടൻ ടൊവിനോ തോമസ് റിലീസ് ചെയ്തു. ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ 'അജയന്റെ രണ്ടാം മോഷണം' എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനാണ്.

    സ്ഥിരമായും ജനം സന്ദർശിക്കുന്ന സ്ഥലങ്ങളിൽ വച്ച് ഷൂട്ട് ചെയ്തു എന്ന പ്രത്യേകതയും ഈ ആൽബത്തിൽ കാണാം. തിരുവനന്തപുരത്തെ പാളയം അണ്ടർപാസ്, ചാള കമ്പോളം, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ എത്തുന്ന പൊതുജനത്തിന്റെ പ്രതികരണം പോലും ഈ ആൽബത്തിൽ പകർത്തിയിരിക്കുന്നു.

    ' isDesktop="true" id="304073" youtubeid="pk36l0F1IUA" category="film">

    'പ്രഗതി' എന്ന ടൈറ്റിലിൽ പുറത്തിറങ്ങിയവയാണ് മൂന്നു ആൽബങ്ങളും. സംവിധായകന്റെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയിൽ ഒരുങ്ങിയ മ്യൂസിക് ബാൻഡായ പ്രഗതിയുടെ പേരിലാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നതും. ലോർഡ് കൃഷ്ണ എന്റെർറ്റൈന്മെന്റ്സ്, സന്തോഷ് ത്രിവിക്രമൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗാനം ആലപിച്ചിരിക്കുന്നത് കെ. എസ്. ഹരിശങ്കർ. ഗോപാലകൃഷ്ണ ഭാരതിയുടെ വരികളാണ് ഗാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അഭിഷേക് അമനാഥ് ഈണം നൽകി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു.

    ആൽബത്തിന്റെ ആദ്യ ഭാഗത്തിൽ ലെനയുടെ യാത്രകളിലൂടെയായിരുന്നു അവതരണം. തീർത്തും വ്യത്യസ്തയായി തല മുണ്ഡനം ചെയ്താണ് ലെന സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

    'കാന്താ ഞാനും വരാം' എന്ന എക്കാലത്തെയും പ്രശസ്ത പൂര ഗാനത്തിന് പുത്തൻ താളമേളങ്ങൾ നൽകിയാണ് നൈല ഉഷയുടെ 'ഗതി' അണിയിച്ചൊരുക്കിയത്. പൂക്കോടൻ ശിവനിൽ നിന്നും തിരുവമ്പാടി ശിവസുന്ദറായി മാറി പൂരത്തിന് തിരുവമ്പാടിക്ക് വേണ്ടി വർഷങ്ങളോളം തിടമ്പേന്തിയ ഗജവീരന് മോഹൻലാലിൻറെ ശബ്ദത്തിൽ ഓർമ്മക്കുറിപ്പുമായി ഇറങ്ങിയ സംഗീതാർച്ചന കൂടിയാണ് ഗതി.

    First published:

    Tags: Jithin Lal Bodhi Gathi Mukthi, Lena-Wamiqa-Nyla, Wamiqa Gabbi