സോനു സൂദ് വാക്കു പാലിച്ചു; വടി കൊണ്ട് അഭ്യാസപ്രകടനം നടത്തി ശ്രദ്ധേയയായ മുത്തശ്ശിക്ക് ആയോധന പരിശീലന കേന്ദ്രം തുടങ്ങാൻ സഹായം
സോനു സൂദ് വാക്കു പാലിച്ചു; വടി കൊണ്ട് അഭ്യാസപ്രകടനം നടത്തി ശ്രദ്ധേയയായ മുത്തശ്ശിക്ക് ആയോധന പരിശീലന കേന്ദ്രം തുടങ്ങാൻ സഹായം
Warrior Aaji gets a martial arts centre from Sonu Sood | ഉപജീവനത്തിനായി പൊതുവഴിയിൽ വടി ചുഴറ്റി പ്രകടനം നടത്തിയ ശാന്ത പവാർ അഥവാ 'വാരിയർ ആജി' എന്ന് വിളിക്കുന്ന മുത്തശ്ശിക്ക് ഇനി സ്വന്തം സ്കൂൾ
ലോക്ക്ഡൗണിനിടെ ഉപജീവനത്തിനായി പൊതുവഴിയിൽ വടി ചുഴറ്റി പ്രകടനം നടത്തിയ ശാന്ത പവാർ അഥവാ 'വാരിയർ ആജി' എന്ന് വിളിക്കുന്ന മുത്തശ്ശി ഇനി സ്വന്തം സ്കൂളിൽ ആയോധന പരിശീലനം നടത്തും. മുള വടി കൊണ്ട് പ്രകടനം നടത്തിയ 85കാരിയായ മുത്തശ്ശിക്ക് ബോളിവുഡ് നടൻ സോനു സൂദാണ് സ്വന്തം സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചത്.
വിനായക ചതുർത്ഥി ദിവസമാണ് പുതിയ സ്കൂൾ തുറന്നത്. "സോനു എന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഞാൻ എന്റെ സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകി. ഒരുപാട് നന്ദിയുണ്ട്." മുത്തശ്ശി പറയുന്നു.
സോനു സൂദ് മാർഷ്യൽ ആർട്സ് സ്കൂൾ എന്ന് പേരിട്ടിരിക്കുന്ന വിദ്യാലയത്തിൽ ഏതാനും കുട്ടികൾ മുള വടി ചുഴറ്റി പ്രകടനം നടത്തുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ആജിയുടെ പക്കൽ നിന്നും പരിശീലനം നേടാനായതിന്റെ സന്തോഷത്തിലാണ് അവരും. (മുത്തശ്ശിയുടെ വൈറലായ പ്രകടനം ചുവടെ)
ഒന്ന് അല്ലെങ്കിൽ രണ്ടു വടികൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ചുഴറ്റിയാണ് മുത്തശ്ശി സോഷ്യൽ മീഡിയയുടെ മനം കവർന്നത്. എന്നാൽ പ്രകടനത്തിനൊടുവിൽ സുമനസ്സുകളുടെ സഹായത്തിനായി കൈനീട്ടുന്ന മുത്തശ്ശി ഏവരുടെയും കണ്ണുനനയിച്ചു. കുടുംബം പോറ്റാൻ വേണ്ടിയാണ് ഈ പ്രായത്തിലും മുത്തശ്ശി അറിയാവുന്ന തൊഴിൽ ചെയ്യുന്നത്.
അടുത്തിടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'കത്രോൻ കെ ഖിലാഡി'യിൽ 'ആജി മാ' ഉൾപ്പെട്ടിരുന്നു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.