• HOME
  • »
  • NEWS
  • »
  • film
  • »
  • 'സാറിനിവിടെ കൃഷിയാണോ? അല്ല മരുന്നടിയാ; കൂമ്പിനിട്ട്'

'സാറിനിവിടെ കൃഷിയാണോ? അല്ല മരുന്നടിയാ; കൂമ്പിനിട്ട്'

Watch Ayyappanum Koshiyum teaser | അയ്യപ്പനും കോശിയും ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

അയ്യപ്പനും കോശിയും

അയ്യപ്പനും കോശിയും

  • Last Updated :
  • Share this:
    പട്ടാളം കോശിയും അയ്യപ്പൻ നായരും. ബദ്ധശത്രുക്കൾ. ഇനി പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ട് വെള്ളിത്തിരയിലെത്തുന്നത് ഇങ്ങനെ. ഇവരുടെ ഏറ്റവും പുതിയ ചിത്രം അയ്യപ്പനും കോശിയും' ടീസറിൽ കട്ടക്കലിപ്പിലെ കോശിയെയും അയ്യപ്പനെയും പ്രേക്ഷകർക്ക് കുറച്ചുകൂടി അടുത്തറിയാം. ജോലി എന്തെന്ന് ചോദിക്കുമ്പോൾ ഉള്ള അയ്യപ്പന്റെ മറുപടി തന്നെ കുറിക്കു കൊള്ളുന്നതാണ്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി

    തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്.

    പൃഥ്വിയും ബിജുവും ഒന്നിച്ചെത്തിയ അനാർക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

    അന്ന രാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബുമോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

    റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. മോഹൻ ദാസ്.

    Published by:meera
    First published: