• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഉറക്കം കെടുത്തുന്ന സ്വപ്നം കാണുന്നവരാണോ? ഈ ആൽബം അവർക്കുള്ളതാണ്

Watch Kanaakal Aayiram music video | ഫുട്ബോൾ പ്രമേയത്തിൽ നിർമ്മിച്ച ആൽബമായ 'കനാക്കൾ ആയിരം' മ്യൂസിക്കൽ ആൽബം ആസിഫ് അലി, ആൻ്റണി വർഗ്ഗീസ് എന്നിവർ അവരുടെ ഫേസ് ബുക്ക് പേജ് വഴി പുറത്തിറക്കി

News18 Malayalam | news18-malayalam
Updated: October 12, 2019, 3:56 PM IST
ഉറക്കം കെടുത്തുന്ന സ്വപ്നം കാണുന്നവരാണോ? ഈ ആൽബം അവർക്കുള്ളതാണ്
ആൽബത്തിലെ ഒരു രംഗം
 • Share this:
ഉറങ്ങുമ്പോൾ കാണുന്നതല്ല, ഉറക്കം കെടുത്തുന്നതാണ് സ്വപ്നം എന്ന് കേട്ടിട്ടുണ്ടോ? എങ്കിൽ 'കനാക്കൾ ആയിരം' എന്ന ഈ ആൽബം നിങ്ങൾക്കുള്ളതാണ്. ഫുട്ബോൾ പ്രമേയത്തിൽ നിർമ്മിച്ച ആൽബമായ 'കനാക്കൾ ആയിരം' സംവിധാനം ചെയ്തത് സൂരിരാജ്‌ സുരേഷ് ഉണ്ണിത്താൻ.

തമിഴ് മ്യൂസിക്കൽ ആൽബം ആസിഫ് അലി, ആൻ്റണി വർഗ്ഗീസ് എന്നിവർ അവരുടെ ഫേസ് ബുക്ക് പേജ് വഴി പുറത്തിറക്കി. സിനിമാ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിക്കുന്ന സൂരിരാജ്‌, സംവിധായകൻ സുരേഷ് ഉണ്ണിത്താന്റെ മകനാണ്. സൂരിരാജിന്റെ രണ്ടാമത് സംഗീത വീഡിയോയാണിത്. അഗ്നിശുദ്ധിയാണ് മറ്റൊരു ആൽബം.

ഖൽഫാൻ, സാനന്ദി, സിനി, വിഗ്നേഷ്, അനന്തൻ എന്നിവർ വേഷമിട്ടിരിക്കുന്നു. രാപകൽ സിനിമാക്കാരൻ, ദീപക് രാമചന്ദ്രൻ, കബീർ എന്നിവർ ചേർന്നാണ് നിർമ്മാണം. ക്യാമറ: വരുൺ. സംഗീതം: സുനീർ കബീർ, സുഫിയാൻ. വരികൾ, ആലാപനം: സുനീർ കബീർ. എഡിറ്റിംഗ്: അനന്തു രാജൻ. സൗണ്ട് ഡിസൈൻ: അബിൻ സാബു.Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍